കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹാറയുടെ ഹോട്ടലുകള്‍ ബ്രൂണെ സുല്‍ത്താന്‍ സ്വന്തമാക്കും

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: നിക്ഷേപകരില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയില്‍ ജയിലില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് എം.ഡി സുബ്രതാ റോയ് ആസ്തികള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായി ഗ്രൂപ്പിന്റെ ആഡംബര ഹോട്ടലുകള്‍ കൈമാറാനൊരുങ്ങുന്നു. ലണ്ടനിലും അമേരിക്കയിലുമുള്ള ഹോട്ടലുകളാണ് പ്രതീക്ഷിച്ചതിലും കുറഞ്ഞവിലയ്ക്ക് വിറ്റഴിക്കാന്‍ സഹാറ എംഡി നിര്‍ബന്ധിതനായിരിക്കുന്നത്.

ആസ്തികള്‍ വിറ്റഴിച്ച് നിക്ഷേപകരുടെ പണം നല്‍കാനും ജയില്‍മോചിനാകാന്‍ ജാമ്യത്തുക കെട്ടിവെക്കാനുമാണ് പണം സ്വരൂപിക്കുന്നത്. ആസ്തികള്‍ വിറ്റഴിക്കാന്‍ തനിക്ക് സമയം അനുവദിക്കണമെന്ന സുബ്രതാ റോയിയുടെ അപേക്ഷ സുപ്രീംകോടതി അനുവദിച്ചിരുന്നു. ഇതിനായി ജയിലില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അടക്കമുള്ള സൗകര്യങ്ങളും നല്‍കി.

sultan

എന്നാല്‍, പെട്ടെന്നുള്ള പണത്തിന്റെ ആവശ്യത്തിനായാണ് വില്‍പ്പന എന്നതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും വളരെ കുറച്ചു തുകമാത്രമാണ് പലരും കൊടുക്കാന്‍ തയ്യാറായത്. ഇതോടെ വില്‍പ്പന നീണ്ടുപോവുകയും ചെയ്തു. ഒടുവില്‍ ബ്രൂണെ സുല്‍ത്താനാണ് ലണ്ടനിലെ ഗ്രോസ് വീനര്‍ ഹൗസ് ഹോട്ടല്‍, ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടല്‍, ഡ്രീം ഹോട്ടലുകള്‍ എന്നിവ വാങ്ങാനായി രംഗത്തെത്തിയിരിക്കുന്നത്.

2.2 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് (13,000 കോടിയോളം രൂപ) വില്‍പ്പനയ്ക്ക് കരാറിലെത്തിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഖത്തറിലെ ഒരു കോടീശ്വരനും ഹോട്ടലിനായി രംഗത്തുണ്ട്. ഏകദേശം 30,000 കോടിയോളം രൂപയുടെ ബാധ്യതയാണ് സുബ്രതാ റോയിക്കുള്ളത്. തന്റെ മുഴുവന്‍ ആസ്തികളും വിറ്റ് പണം സ്വരൂപിക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം.

English summary
Brunei Sultan bids for Sahara's New York and London luxury hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X