കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഞെട്ടിച്ച് ബ്രൂണെ, സ്വവർഗരതിയിലും വ്യഭിചാരത്തിലും ഏർപ്പെട്ടാൽ കല്ലെറിഞ്ഞ് കൊല്ലാൻ നിയമം

Google Oneindia Malayalam News

Recommended Video

cmsvideo
ലോകത്തെ ഞെട്ടിച്ച് ബ്രൂണെ എന്ന രാജ്യം | Feature Video | Oneindia Malayalam

ക്വാലാലംപുർ: സ്വവർഗ രതിയിലും വ്യഭിചാരത്തിലും ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നൽകാനുറച്ച് ബ്രൂണെ. കുറ്റക്കാരായവരെ കല്ലെറിഞ്ഞ് കൊല്ലാനാണ് പുതിയ നിയമത്തിലെ നിർദ്ദേശം. വലിയ പ്രതിഷേധങ്ങളെ തുടർന്ന് നാല് വർഷമായി തടഞ്ഞുവെച്ച് നിയമമാണ് ഇപ്പോൾ നടപ്പിലാക്കാനൊരുങ്ങുന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിൻഡീസ് താരം ക്രിസ് ഗെയിലും; വാസ്തവം ഇതാണ്ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിൻഡീസ് താരം ക്രിസ് ഗെയിലും; വാസ്തവം ഇതാണ്

ശരിഅത്ത് നിയമമാണ് ബ്രൂണെയിൽ പിന്തുടരുന്നത്. ഏപ്രിൽ ഒന്നു മുതൽ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരും. സ്വവർഗ രതി നേരത്തെ തന്നെ രാജ്യത്ത് കുറ്റകരമാണ്. എന്നാൽ വധശിക്ഷ പോലെ കനത്ത ശിക്ഷ നടപ്പിലാക്കാൻ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

മോഷണക്കുറ്റത്തിനും

മോഷണക്കുറ്റത്തിനും

മോഷണക്കുറ്റത്തിന് പിടിക്കപ്പെടുന്നവർക്ക് കനത്ത ശിക്ഷ നടപ്പിലാക്കാനും ബ്രൂണെ തീരുമാനിച്ചിട്ടുണ്ട്. മോഷണക്കുറ്റത്തിന് ആദ്യ തവണ പിടിയിലാകുമ്പോൾ വലതു കൈയ്യും വീണ്ടും കുറ്റം ആവർത്തിച്ചാൽ വലതുകാലു മുറിച്ചു മാറ്റാനാണ് നിർദ്ദേശം.

പ്രതിഷേധം

പ്രതിഷേധം

അതേസമയം സ്വവർഗരതിക്കും വ്യഭിചാരത്തിനും വധശിക്ഷ നൽകാനുള്ള തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. പുതിയ നിയമം നടപ്പിലാക്കുന്നതിൽ നിന്നും പിന്മാറണമെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ ബ്രൂണെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷത്വരഹിതമായ ഇത്തരം ശിക്ഷാ രീതികൾ രാജ്യത്തെ പിന്നോട്ടടിക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.

2013ൽ

2013ൽ

2013ലാണ് സ്വവർഗരതിക്കെതിരെ കനത്ത ശിക്ഷ നടപ്പിലാക്കാൻ ബ്രൂണെ ഭരണകൂടം തീരുമാനിക്കുന്നത്. ഇതിന്റെ പ്രായോഗിക വശം മനസിലാക്കാനായി നടത്തിയ പഠനങ്ങളും പ്രതിഷേധങ്ങളുമാണ് നിയമം നടപ്പിലാക്കുന്നത് വൈകിപ്പിച്ചത്. രാജ്യത്തെ പുതിയ നിയമങ്ങളെകുറിച്ച് വ്യക്തമാക്കാനായി സുൽത്താൻ ഹസനൽ ബോൽക്കിയ ഏപ്രിൽ 3ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഏക രാജ്യം

ഏക രാജ്യം

സ്വവർഗരതിക്ക് വധശിക്ഷ വിധിക്കുന്ന ഏഷ്യയിലെ ഏക രാജ്യമായി ഇതോടെ ബ്രൂണെ മാറും. 2015ൽ ബ്രൂണെയിൽ ക്രിസ്മത് ആഷോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ക്രിസ്മസ് ആഘോഷം ജനങ്ങളെ വഴിതെറ്റിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു വിശദീകരണം. മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ബ്രൂണെ.

അതി സമ്പന്നൻ

അതി സമ്പന്നൻ

ലോകത്തെ അതി സമ്പന്നൻമാരിൽ ഒരാളാണ് ബ്രൂണെ സുൽത്താൻ. എണ്ണ ഉൽപ്പന്നങ്ങളാൽ സമ്പന്നമാണ് ബ്രൂണെ. നൂറ്റാണ്ടുകളായി ഒരേ രാജകുടുംബമാണ് ബ്രൂണെ ഭരിക്കുന്നത്. രണ്ട് കോടി ഡോളർ ചെലവഴിച്ച് നട്ത്തിയ സുൽത്താന്റെ മകളുടെ വിവാഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു ഇത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Brunei to punish gay sex and adultery with death by stoning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X