കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസല്‍സില്‍ വെടിവെപ്പ്; ഒരു അക്രമി കൊല്ലപ്പെട്ടു

Google Oneindia Malayalam News

ബ്രസല്‍സ്: പാരിസിലുണ്ടായ അക്രമവുമായി പങ്കുണ്ടെന്ന്സംശയിക്കുന്നവര്‍ക്കുവേണ്ടിയുള്ള തിരച്ചിലിനിടെ വെടിവെപ്പ്. വെടിവെപ്പില്‍ ഒരു അക്രമി കൊല്ലപെട്ടു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. പാരീസ് ആക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സലാഹ് അബ്ദസലാ അല്ല മരിച്ചതെന്ന് ഉദ്യോഗസഥര്‍ വ്യക്തമാക്കി.

പാരീസ് ആക്രമണത്തില്‍ 130 പേരെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലാണുള്ളതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അക്രമികള്‍ക്കെതിരെ തിരച്ചില്‍ നടത്തിയത്. സലാഹ് അബ്ദസലാ ഈ കൂട്ടത്തില്‍ ഉണ്ടെന്നും വിവരം ലഭിച്ചിരുന്നു.

Brussels Map

മറ്റുള്ള അക്രമികള്‍ക്കു വേണ്ടി തീവ്രവാദി വിരുദ്ധ സേന ശക്തമായ തിരച്ചില്‍ നടത്തുകയാണ്. ഒന്നിലധികം തോക്കു ധാരികള്‍ രക്ഷപെട്ടിടുണ്ടെന്നും ഇവരെ പിടികൂടാന്‍ റോഡുകള്‍ അടച്ച് പരിശോധന നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. പുതിയ ഭീഷണികളൊന്നും ബെല്‍ജിയത്തിനില്ലെന്നും തിരച്ചില്‍ നടക്കുന്നത് പാരിസ് അക്രമവുമായി ബന്ധപെട്ടാണെന്നും ആഭ്യന്തര മന്ത്രി ഐവറി കോസ്റ്റില്‍ പറഞ്ഞു.

പാരിസ് ആക്രമണക്കേസിലെ പ്രധാന പ്രതി സലാഹ് അബ്ദസലാ ബെല്‍ജിയന്‍ സ്വദേശിയാണ്. കേസില്‍ 11 പേരെയാണ് പ്രതിചേര്‍ക്കപെട്ടിടുള്ളത്. പാരിസിലുണ്ടായ സ്‌ഫോടനത്തിലും വെടിവെപ്പിലും 129 പേര്‍ മരണപെട്ടിരുന്നു. സംഭവങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകയുെ ചെയ്തിരുന്നു.

English summary
Police in Brussels have shot dead a suspect in an anti-terror operation linked to the Paris attacks, after gunmen with assault rifles opened fire and wounded four officers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X