കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസ്സൽസിൽ സ്ഫോടനം: അക്രമിയെ പോലീസ് വധിച്ചു, പിന്നില്‍ ഭീകരസംഘടനകൾ!!

അക്രമിയില്‍ നിന്ന് കണ്ടെടുത്തത് ബെൽറ്റ് ബോംബ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ

Google Oneindia Malayalam News

ബ്രസ്സൽസ്: ബ്രസ്സൽസിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. അക്രമിയെ പോലീസ് സംഭവ സ്ഥലത്തുവെച്ചുതന്നെ വധിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. സ്റ്റേഷനില്‍ നിന്ന് ഉടൻ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ സ്ഫോടനത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

പോലീസിന്‍റെ വെടിയേറ്റ് മരിച്ച അക്രമിയിൽ നിന്ന് ബെൽറ്റ് ബോംബ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കഴിഞ്ഞ വർഷം ബ്രസ്സല്‍സിലുണ്ടായ ഐസിസ് സ്ഫോടനത്തിൽ 32 പേരാണ് കൊല്ലപ്പെട്ടത്. 2015 നവംബറില്‍ ബ്രസ്സല്‍സ് വിമാനത്താവളത്തിലും 2016 മാര്‍ച്ചിലുമുണ്ടായ 130 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണങ്ങളെ തുടർന്ന് ബ്രസ്സല്‍സിൽ സുരക്ഷ ശക്തമാക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ബ്രസ്സൽസിലെ പ്രധാന ട്രെയിൻ സർവ്വീസുകൾ നിർത്തിവച്ചിട്ടുണ്ട്.

കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ ഉമ്മൻചാണ്ടിയും കൂട്ടരും പെടും?ലക്ഷക്കണക്കിന് രൂപ പിഴ?കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ ഉമ്മൻചാണ്ടിയും കൂട്ടരും പെടും?ലക്ഷക്കണക്കിന് രൂപ പിഴ?

 belgium-

ചരിത്ര പ്രാധാന്യമുള്ള ബ്രസ്സല്‍സ് നഗരം വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം കൂടിയാണ്. സംഭവം ഭീകരാക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. സ്റ്റേഷനിലെ യാത്രക്കാരുടെ ഭാഗത്ത് ചെറിയ സ്ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

English summary
Belgian troops shot dead a suspected suicide bomber in Brussels Central Station on Tuesday night after he set off a small explosion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X