ഭാര്യയ്ക്ക് മരുന്ന് വാങ്ങാന്‍ ശന്പളം ചോദിച്ച തൊഴിലാളിയെ മുതലാളി നായ്ക്കളെ കൊണ്ട് കടിപ്പിച്ചു
ഫൈസലാബാദ്: പാകിസ്താനില്‍ ശമ്പളം ചോദിച്ച തൊഴിലാളിയെ മുതലാളി വളര്‍ത്ത് നായ്ക്കളെ കൊണ്ട് കടിപ്പിച്ചു. ചില സിനിമകളില്‍ മാത്രം കണ്ട് ശീലിച്ച ഏറെ ക്രൂരമായ രംഗങ്ങള്‍ക്കാണ് അബ്ബാസ്പുരയിലെ നാട്ടുകാര്‍ സാക്ഷികളായത്.മസ്ഹര്‍ ഇക്ബാല്‍ എന്ന തൊഴിലാളിയ്ക്കാണ് പട്ടികളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.
അഞ്ച് വര്‍ഷത്തോളമായ മുഹമ്മദ് യൂസുഫ് എന്നയാളുടെ വയലിലെ പണിക്കാരനാണ് ഇക്ബാല്‍. ഏറെ ദാരിദ്ര്യത്തിലാണ് ഇക്ബാലും കുടുംബവും താമസിയ്ക്കുന്നത്. ഭാര്യയ്ക്ക് രോഗം പിടിപെട്ടതോടെ കുടുംബത്തിന്റെ സ്ഥിതി ഏറെ ദയനീയമായി. തുടര്‍ന്നാണ് യൂസുഫിനോട് ശമ്പളം ചോദിയ്ക്കാന്‍ ഇക്ബാല്‍ തീരുമാനിച്ചത്.

യൂസുഫിനോട് ശമ്പളം ചോദിയ്ക്കാന്‍ ഇക്ബാല്‍ എത്തുകയും ചെയ്തു. എന്നാല്‍ തൊഴിലാളി തന്നോട് ശമ്പളം ചോദിച്ചത് മുതലാളിയ്ക്ക് അത്ര പിടിച്ചില്ല. മകനോട് വളര്‍ത്ത് നായ്ക്കളെ അഴിച്ച് വിടാന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തിയ വളര്‍ത്തുനായ്ക്കള്‍ ഇക്ബാലിനെ കടിച്ച് അവശനാക്കി.
ഈ രംഗങ്ങള്‍ കണ്ട് യൂസുഫും മകനും ആര്‍ത്ത് ചിരിയ്ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പട്ടികളില്‍ നിന്നും ഇക്ബാലിനെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്. ഇത്രയും ക്രൂരമായി തൊഴിലാളിയോട് പെരുമാറിയിട്ടും യൂസുഫിനേയോ മകനെയോ പൊലീസ് ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications