സ്വർണക്കട ഉടമയുടെ ഭാര്യയുടെ അടിവസ്ത്രം മോഷ്ടിച്ച സന്യാസി സിസിടിവി ക്യാമറയിൽ കുടുങ്ങി.. വീഡിയോ കാണാം!

  • Posted By:
Subscribe to Oneindia Malayalam

സന്യാസിക്കും അടിവസ്ത്രത്തോട് വൻ സ്നേഹം. അതും സ്ത്രീകളുടെ അടിവസ്ത്രം തന്നെ വേണം. ആളെ നാട്ടുകാർ കൈയ്യോടെ പിടികൂടുകയും ചെയ്തു. കാഷായ വസ്ത്രധാരിയായ സന്യാസി ഒരു വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് സഞ്ചിയിലാക്കുന്ന സിസിടിവി ദൃശ്യങ്ങലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.

അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ശേഷം ഇയ്യാള്‍ പുറത്തേക്ക് പോകുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദ്യശങ്ങളാണ് വൈറലായത്. അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ശേഷം ഇയ്യാള്‍ പുറത്തേക്ക് പോകുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്. തായ്‌ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം നടന്നത്.

സിസിടിവി ദൃശ്യങ്ങൾ

സിസിടിവി ദൃശ്യങ്ങൾ

49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്ന്യാസിയാണ് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചത്. വീടിനു പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രം കാണാതായപ്പോൾ അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സന്ന്യാസി അടിവസ്ത്രം എടുത്ത് പോകുന്നത് കണ്ടത്.

ഭാര്യക്ക് ഇഷ്ടപ്പെട്ട വസ്ത്രം

ഭാര്യക്ക് ഇഷ്ടപ്പെട്ട വസ്ത്രം

മോഷണം പോയ അടിവസ്ത്രങ്ങൾ അത്ര വിലപിടിച്ചതൊന്നുമല്ല. വീണ്ടും ഒരെണ്ണം വാങ്ങുന്നതിൽ പ്രയാസവുമില്ല. എന്നാൽ ഭാര്യക്ക് ഏറെ ഇഷ്ടപ്പെട്ട അടിവസ്ത്രമാണ്. അതുകൊണ്ടാണ് അന്വേഷിച്ചതെന്ന് സ്വർണ്ണക്കട ഉടമയായ കിട്ടിസാക്ക് പറഞ്ഞു. സന്ന്യാസിയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ക്ഷേത്രത്തിൽ നിന്ന് പുറത്താക്കി

ക്ഷേത്രത്തിൽ നിന്ന് പുറത്താക്കി

അടിവസ്ത്രം മോഷ്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ തീരഫാപ് വൊരാഡിലോകിനെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. ക്ഷേത്രത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നാണ് മഠം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് മഠാധിപതി സന്യാസിക്കെതിരെ നടപടിയെടുത്തത്.

പോലീസ് കേസ്

കേസിൽ സന്ന്യാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. താന്‍ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്നാണ് സന്യാസി പൊലീസിനോട് പറഞ്ഞത്. വീടിന് പരിസരത്തെത്തുന്ന സന്യാസി നിഷ്‌കളങ്ക ഭാവത്തില്‍ അടിവസ്ത്രങ്ങളുമെടുത്ത് നടന്ന് പോകുന്ന വീഡിയോ കൊതുകത്തോടെയാണ് തായ്ലന്റ് ജനത കാണുന്നത്.

English summary
The shaven-headed deity in orange robes snook out of his temple and stole six pairs of underwear in Suphaburi, Thailand, last week.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്