കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ ക്രോമില്‍ സുരക്ഷാ വീഴ്ച; ടൊറന്റില്‍ നിന്ന് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ജാഗ്രതൈ!!!

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഗൂഗിളിന്റെ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ കനത്ത സുരക്ഷാ വീഴ്ചയെന്ന് വെളിപ്പെടുത്തലുമായി പ്രമുഖ സുരക്ഷാ ഏജന്‍സികള്‍. സ്ട്രീമിംഗ് സൈറ്റുകളില്‍ നിന്ന് സിനിമകളുടെ നിയമാനുസൃമല്ലാതെ സിനിമകള്‍ കോപ്പി ചെയ്യുന്നവര്‍ക്കാണ് ഇത് ഭീഷണിയാവുക. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം എന്നീ സ്ട്രീമിംഗ് സേവനങ്ങളില്‍ നിന്ന് അനധികൃതമായി സിനിമകള്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യാന്‍ സഹായിക്കുന്നതാണ് ക്രോമിന്റെ സുരക്ഷാ വീഴ്ചയെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

മോദി സര്‍ക്കാര്‍ ഗൂഗിളിനും ഫേസ് ബുക്കിനും ടാക്‌സിടുന്നുമോദി സര്‍ക്കാര്‍ ഗൂഗിളിനും ഫേസ് ബുക്കിനും ടാക്‌സിടുന്നു

അനധികൃതമായി സിനിമകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യുന്നത് തടഞ്ഞിരുന്ന ഡിജിറ്റല്‍ റൈറ്റ്‌സ് മാനേജ്‌മെന്റിനെ ബാധിച്ചിട്ടുള്ള പ്രശ്‌നമാണ് ഇത്തരത്തില്‍ കനത്ത സുരക്ഷാ വീഴ്ചയായി മാറിയിട്ടുള്ളത്. വയേഡാണ് ഈ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ് സുരക്ഷാ ഏജന്‍സികളുടെ തന്ത്രങ്ങള്‍ തകര്‍ത്ത ഹാക്കര്‍മാരാണ് അനധികൃതമായി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ സംവിധാനമാണ് ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഭീഷണിയായിട്ടുള്ളതും. ഇതോടെ ഗൂഗിള്‍ ക്രോം വഴി നെറ്റ്ഫ്‌ളിക്‌സ്, ടൊറന്റ്, ആമസോണ്‍ പ്രൈം എന്നിവ വഴി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ കമ്പ്യൂട്ടറിനെ വൈറസ് ആക്രമിക്കുന്നതിന് ഇത് കാരണമെന്നും സുരക്ഷാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

googlechrome

ഇസ്രായേലിലെ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ച് സെന്റര്‍ ഡേവിഡ് ലിവ്ഷിറ്റ്‌സും ജര്‍മ്മനിയിലെ ടെലികോം ഇന്നോവേഷന്‍ ലബോറട്ടറീസിലെ അലക്‌സാന്‍ട്ര മിക്തിയുകും ഈ പ്രശ്‌നത്തെക്കുറിച്ച് മെയ് 24 ന് ഗൂഗിളിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഗൂഗിള്‍ തയ്യാറായില്ല. ഇതോടെയാണ് 90 ദിവസത്തിന് ശേഷം ഗൂഗിള്‍ ക്രോമിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് മുന്നറിയിപ്പുമായി സുരക്ഷാ വിദഗ്ദര്‍ തന്നെ രംഗത്തെത്തിയിട്ടുള്ളത്. സ്ട്രീമിംഗ് വെബ്ബ്‌സൈറ്റുകള്‍ വഴി ഗൂഗിളിന്റെ പ്രൊജക്ട് സീറോ ടീമും ഈ പ്രശ്‌നം ഒടുവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ക്രോമിലുപയോഗിക്കുന്ന ക്രോമിയം കോഡാണ് ഇതിന് പിന്നിലെന്ന് വയേഡ്‌സ് ചൂണ്ടിക്കാണിക്കുന്നു.

English summary
Infected Bug in Chrome makes easy to download illegal Movies From Netflix and Amazon Prime. Cyber security experts warns users of live streaming sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X