കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ യുഎസ് കുടിയേറ്റ പ്ലാന്‍; ഗ്രീന്‍ കാര്‍ഡുകള്‍ക്ക് പകരമായി ഇനി 'ബില്‍ഡ് അമേരിക്ക' വിസ , വിദഗ്ധ തൊഴിലാളികളുടെ ക്വാട്ട ഉയര്‍ത്താൻ പദ്ധതി!!

Google Oneindia Malayalam News

നിലവിലെ ഗ്രീന്‍ കാര്‍ഡിന് പകരം ബില്‍ഡ് അമേരിക്ക വിസയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദഗ്ധ തൊഴിലാളികളുടെ ക്വാട്ട ഉയര്‍ത്താനാണ് ഇത്തരമൊരു പദ്ധതി വഴി ട്രംപ് ഉദ്ദേശിക്കുന്നത്. ഓരോ വര്‍ഷവും ഏകദേശം 1.1 മില്യണ്‍ ഗ്രീന്‍ കാര്‍ഡുകളാണ് അമേരിക്കയില്‍ വിതരണം ചെയ്യുന്നത്.

<strong>അഞ്ച് വര്‍ഷത്തിനിടെ മോദിയുടെ ആദ്യപത്രസമ്മേളനം!! എല്ലാത്തിനും നന്ദി പറഞ്ഞ് മോദി</strong>അഞ്ച് വര്‍ഷത്തിനിടെ മോദിയുടെ ആദ്യപത്രസമ്മേളനം!! എല്ലാത്തിനും നന്ദി പറഞ്ഞ് മോദി

ഇതു വഴി 5 വര്‍ഷത്തേക്കുള്ള അമേരിക്കന്‍ പൗരത്വവും വിദേശികള്‍ക്ക് ആജീവനാന്തം അമേരിക്കയില്‍ താമസിക്കാനുള്ള അവസരവും ലഭിക്കുന്നു. കുടുംബ ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവില്‍ മിക്ക കാര്‍ഡുകളും ഇഷ്യു ചെയ്യുന്നത്. ഒരു ചെറിയ വിഭാഗം പ്രൊഫഷണലുകള്‍ക്കും തൊഴില്‍ വിദഗ്ധര്‍ക്കും നല്‍കുന്നു. ഇതില്‍ മാറ്റം വരുത്തി പുതിയ നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കാനാണ് താന്‍ പദ്ധതിയിടുന്നതെന്ന് ട്രംപ് പറഞ്ഞു.

Donald Trump

ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ഉന്നത വിദ്യാഭ്യാസവും കഴിവുമുള്ള യുഎസില്‍ ജോലിയുള്ള വിദേശികള്‍ക്കാണ് ഇനി ഗ്രീന്‍ കാര്‍ഡിന് മുന്‍ഗണന. എച്ച് 1 ബി വിസയില്‍ തൊഴില്‍ ചെയ്യുന്ന നിരവധി പേര്‍ക്ക് ഈ തീരുമാനം ഗുണകരമാകും. ഓരോ വര്‍ഷവും അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണത്തില്‍ വൈറ്റ് ഹൗസ് പ്ലാന്‍ യാതൊരു മാറ്റവും വരുത്തില്ല.

രാജ്യത്തേക്ക് കുടിയേറിപ്പാര്‍ക്കുന്ന വിവിധ തരം ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും നിലവിലുള്ള ഗ്രീന്‍ കാര്‍ഡ് വിഭാഗങ്ങള്‍ക്ക് പുതിയ വിസ, അതായത് ബില്‍ഡ് അമേരിക്ക വിസ നല്‍കി മാറ്റി സ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു. കാനഡയും മറ്റ് ആധുനിക രാജ്യങ്ങളും പോലെ, 'എളുപ്പത്തില്‍ നാവിഗേറ്റ് പോയിന്റുകള്‍ അടിസ്ഥാനമാക്കിയുള്ള' തിരഞ്ഞെടുക്കല്‍ സംവിധാനം സൃഷ്ടിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

English summary
"Build America" Visa Replaces Green Card In Trump's New US Entry Plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X