ന്യൂയോര്‍ക്ക്:പൊട്ടിത്തെറി കെട്ടിടങ്ങള്‍ തകര്‍ന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ രണ്ട് കെട്ടിടങ്ങളില്‍ വന്‍ പൊട്ടിത്തെറി.രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലാണ് ബുധനാഴ്‌ച (മാര്‍ച്ച് 12) പൊട്ടിത്തെറി ഉണ്ടായത്. രണ്ട് സ്‌ത്രീകള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ ആരോഗ്യ നില അതീവ ഗുരുതരം. ഒട്ടേറെപ്പേരെ പൊട്ടിത്തെറിയെത്തുടര്‍ന്ന് കാണാതായി. പൊട്ടിത്തെറിയെത്തുടര്‍ന്ന് പ്രദേശമാകെ പുക പടര്‍ന്നു.
പാചകവാതക സിലിണ്ടര്‍ പൊട്ടത്തെറിച്ചതാണോ അപകട കാരണം എന്നാണ് സംശയം. പൊട്ടിത്തെറിയുണ്ടാകുന്നതിന് മുന്‍പ് ഗ്യാസിന്റെ മരണം പരന്നിരുന്നെന്ന് അപകടത്തില്‍ പെട്ടവര്‍. മരിച്ച രണ്ട് പേരും സ്‌ത്രീകളാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെപ്പറ്റി സൂചനയില്ല.

ഉഗ്രമായ പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് സമീപമുണ്ടായിരുന്ന കടകളില്‍ നിന്നും മറ്റും ആളുകള്‍ പുറത്തേയ്‌ക്ക് ഓടി. രണ്ട് കെട്ടിടങ്ങളും ഏറെക്കുറെ നശിച്ചതായാണ് റിപ്പോര്‍ട്ട്.തങ്ങളുടേതായി ഒന്നും തന്നെ ഇനി അപ്പാര്‍ട്ട്‌മെന്റില്‍ അവശേഷിയ്‌ക്കുന്നില്ലെന്ന് ദുരന്തത്തിനിരയായ ഒരു സ്‌ത്രീ പറഞ്ഞു.
പൊട്ടിത്തെറിയെത്തുടര്‍ന്ന് ഉയര്‍ന്ന കടുത്ത പുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി. ബാരിക്കേഡുകളും മസ്‌ക്കും ഉപയോഗിച്ചാണ് പൊലീസ് എത്തിയത്. മാസ്‌ക് ഉപയോഗിയ്‌ക്കാതെ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാണെന്ന് പൊലീസ്. ഗ്യാസ് ലൈനുകളില്‍ പരിശോധന നടത്തി.പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.170 ഓളം അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.












Click it and Unblock the Notifications