ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ വേണം.. 22കാരി ആൻഡ്രിയ നടത്തിയത് 17 ശസ്ത്രക്രിയകൾ!
ബള്‍ഗേറിയ: 22കാരിയായ ആന്‍ഡ്രിയ ഇവനോവയെ ഇന്ന് കണ്ടാല്‍ മുന്പുളള പരിചയക്കാര്ക്കാര്ക്കും മനസ്സിലാകാന്‍ തരമില്ല. ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകള്‍ക്ക് ഉടമയാകാന്‍ നിരവധി ശസ്ത്രക്രിയകളിലൂടെ കടന്ന് പോയിരിക്കുകയാണ് ആന്‍ഡ്രിയ. തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ബാര്‍ബിയെ പോലെയാവുക എന്നതാണ് ആന്‍ഡ്രിയയുടെ ലക്ഷ്യം. അതിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ആന്‍ഡ്രിയ തയ്യാര്‍.
ബള്‍ഗേറിയക്കാരിയായ ആന്‍ഡ്രിയ ഇതുവരെ ചുണ്ടില്‍ 17 ആസിഡ് ഇന്‍ജെക്ഷനുകളാണ് എടുത്തിരിക്കുന്നത്. ഇനിയും കൂടുതല്‍ ഇന്ജെക്ഷനുകളെടുക്കാനും ചുണ്ടിന്റെ വലിപ്പം കൂട്ടാനുമാണ് ആന്‍ഡ്രിയയുടെ തീരുമാനം. ഇനി രണ്ട് ചികിത്സകള്‍ കൂടിയാണ് ആന്‍ഡ്രിയയുടെ ചുണ്ടിന് ബാക്കിയുളളത്.

ആന്‍ഡ്രിയുടെ ചുണ്ടുകള്‍ക്ക് ഇപ്പോള്‍ തന്നെ സാധാരണ ചുണ്ടുകളേക്കാള്‍ എത്രയോ ഇരട്ടി വലിപ്പമുണ്ട്. ചുണ്ടുകളില്‍ ആന്‍ഡ്രിയ ഹൈലുറോണിക് ആസിഡ് കുത്തിവെയ്ക്കുന്നുണ്ടെന്നും ഓരോ തവണ ചുണ്ടുകള്‍ ചുരുങ്ങുമ്പോഴും ആന്‍ഡ്രിയ ആസിഡ് കുത്തിവെയ്ക്കും എന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഫിയ യൂണിവേഴ്സിറ്റിയില്‍ ജെര്‍മന്‍ ഫിലോസഫി വിദ്യാര്‍ത്ഥിനിയാണ് ആന്‍ഡ്രിയ.
ഓരോ തവണയും ചികിത്സയ്ക്കായി 250 ഡോളറാണ് ആന്‍ഡ്രിയ ചിലവാക്കുന്നത്. ഇപ്പോള്‍ തനിക്ക് തന്റെ ചുണ്ടുകള്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ഇഷ്ടമാണ് എന്നാണ് ആന്‍ഡ്രിയ പറയുന്നത്. വലിയ ചുണ്ടുകളുളളത് കൊണ്ട് താന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നതായി തോന്നുന്നുവെന്നും ആന്‍ഡ്രിയ പറയുന്നു. ചികിത്സയ്ക്ക് വേണ്ടി എത്ര പണം ഇതുവരെ ചിലവാക്കി എന്ന് തനിക്ക് അറിയില്ലെന്നും പണം തനിക്കൊരു വിഷയമേ ഇല്ല ഇക്കാര്യത്തിലെന്നും ആന്‍ഡ്രിയ പറയുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications