കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയുടെ ചിത്രം ഡേറ്റിങ് സൈറ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

ഒട്ടാവ: ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയടെ ചിത്രം ഒരു ഡേറ്റിങ് വെബ് സൈറ്റിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. ബലാത്സംഗം ചെയ്യപ്പെടതിന് ശേഷം അതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇത്. കാനഡയിലാണ് സംഭവം.

17 കാരിയായ റീത്ത പാര്‍സണ്‍സ് എന്ന പെണ്‍കുട്ടി 2013 ഏപ്രില്‍ മാസത്തിലാണ് ആത്മഹത്യചെയ്തത്. 2011 ല്‍ ഒരു പാര്‍ട്ടിക്കിടെ പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് രണ്ട് യുവാക്കളെ കഴിഞ്ഞ മാസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Cyber Bullying

ഇന്റര്‍നെറ്റ് വഴി തന്റെ മകള്‍ ഏറെ അപമാനിക്കപ്പെട്ടിരുന്നതായി റീത്തയുടെ പിതാവ് പറഞ്ഞു. അതുതന്നെയാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ വീണ്ടും അവളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലാണ് റീത്തയുടെ ചിത്രം വച്ചുള്ള ഡേറ്റിങ് സൈറ്റിന്റെ പരസ്യം ആദ്യം ശ്രദ്ധയില്‍ പെട്ടത്. സംഭവം വാര്‍ത്തയായതോടെ ഫേസ്ബുക്ക് അധികൃതര്‍ പരസ്യം നീക്കി റീത്തയുടെ കുടുംബത്തോട് മാപ്പ് ചോദിച്ചു. പരസ്യക്കാര്‍ സൃഷ്ടിച്ച പ്രശ്‌നമാണിതെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ വാദം.

English summary
Parents of a Canadian girl who killed herself after months of cyber-bullying following a rape were sickened on Wednesday that her image was used to advertise an online dating service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X