• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പ്രസാദം കഴിച്ച് രണ്ട് മരണം, 25പേര്‍ ഗുരുതരാവസ്ഥയില്‍

  • By Sruthi K M

ബര്‍ദ്‌വാന്‍: ബര്‍ദ്‌വാന്‍ ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബര്‍ദ്‌വാന്‍ ജില്ലയിലെ പുര്‍ബാസ്തലി എന്ന പ്രദേശത്ത് ആണ് സംഭവം. പ്രസാദത്തില്‍ ആണ് വിഷം കലര്‍ന്നത്. പ്രസാദം കഴിച്ച രണ്ട് സ്ത്രീകള്‍ മരണപ്പെടുകയും 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് നടന്ന വിദ്യാനഗര്‍ വില്ലേജിലെ പൂജയ്ക്ക് ശേഷം ലഭിച്ച പ്രസാദം കഴിച്ചവര്‍ക്ക് ആണ് അപകടം സംഭവിച്ചത്. ബംഗാളിലെ വിളവെടുപ്പ് കാലമാണിത്. കൊയ്ത്തു ഉത്സവം എന്നാണ് അറിയപ്പെടുന്നത്.

വിളവെടുപ്പ് കഴിഞ്ഞ ഓരോ വീടുകളിലും പൂജകള്‍ നടത്തും. ഇങ്ങനെ നടത്തിയ ഒരു ചടങ്ങിനിടെ ആണ് ഈ ദുരിതം ഉണ്ടായിരിക്കുന്നത്. പ്രസാദം കഴിച്ച ആളുകള്‍ക്ക് അസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് 27 പേരെ ശ്രീ രാമപുരം റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതില്‍ പൂജ നടത്തിയിരുന്ന വീട്ടിലെ ലളിത എന്ന സ്ത്രീ ശനിയാഴ്ച്ച തന്നെ മരണപ്പെടുകയായിരുന്നു. ലക്ഷി എന്ന യുവതി ഇന്ന് രാവിലെ ആണ് മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന് ആശുപത്രി ഡോക്ടര്‍മാര്‍ പറയുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

English summary
Two women died and 25 people hospitalized after eating prasad in Burdwan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more