കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോയ് ആലുക്കാസ് ഷോറൂമില്‍ വന്‍ കവര്‍ച്ച: കടത്തിയത് 14 കോടിയുടെ ആഭരണങ്ങള്‍, അന്വേഷണം വഴിമുട്ടി!

14.78 കോടിയുടെ സ്വര്‍ണ്ണവും വജ്രങ്ങളുമാണ് മോഷണം പോയിട്ടുള്ളത്

Google Oneindia Malayalam News

ലണ്ടന്‍: ലണ്ടനില്‍ ജോയ് ആലുക്കാസ് ഷോറൂമില്‍ വന്‍ കവര്‍ച്ച. ഷോറൂമിലെ കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സ്കോട്ട്ലന്‍റ് യാര്‍ഡാണ് പുറത്തുവിട്ടത്. 14.78 കോടിയുടെ സ്വര്‍ണ്ണവും വജ്രങ്ങളുമാണ് മോഷണം പോയിട്ടുള്ളത്. എട്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ഈസ്റ്റേണ്‍ ലണ്ടനിലെ ഗ്രീന്‍ സ്ട്രീറ്റിലെ ഷോറൂമിലാണ് കവര്‍ടച്ച നടത്തിട്ടുള്ളത്.

ജൂലൈ പത്തിന് നടന്ന സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജ്വല്ലറി ഷോറൂമിന്‍റെ ചുവരില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്തുക‍ടന്നത്. എട്ടുപേരില്‍ മൂന്ന് പേരാണ് ജ്വല്ലറിയ്ക്കുള്ളില്‍ കടന്ന് മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്ത്യന്‍ സ്റ്റൈലിലുള്ള സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളുമുള്‍പ്പെടെയാണ് മോഷണം പോയിട്ടുള്ളത്. ഇവയില്‍ നെക് ലേസ്, ബ്രേസ് ലറ്റ്, ലോക്കറ്റുകള്‍, കമ്മലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

സ്വര്‍ണ്ണവും വജ്രാഭരണങ്ങളും

സ്വര്‍ണ്ണവും വജ്രാഭരണങ്ങളും

ഇന്ത്യന്‍ സ്റ്റൈലിലുള്ള സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളുമുള്‍പ്പെടെയാണ് മോഷണം പോയിട്ടുള്ളത്. ഇവയില്‍ നെക് ലേസ്, ബ്രേസ് ലറ്റ്, ലോക്കറ്റുകള്‍, കമ്മലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരം മോഷ്ടാക്കള്‍ ചുവരുതകര്‍ത്ത് അകത്തുകടക്കുകയായിരുന്നുവെന്നാണ് പോലീസിന്‍റെ നിഗമനം.

ചുവരില്‍ ദ്വാരമുണ്ടാക്കി മോഷണം

ചുവരില്‍ ദ്വാരമുണ്ടാക്കി മോഷണം

ചുവരില്‍ ദ്വാരമുണ്ടാക്കുന്നതിന് 20 മിനിറ്റോളം സമയം എടുത്തിട്ടുണ്ടെന്നും ഏറെ ശബ്ദമുണ്ടാക്കുന്ന പ്രവൃത്തിയായിരുന്നിട്ടു പോലും ആരും പോലീസില്‍ വിവരമറിയിച്ചില്ലെന്നും ന്യൂഹാം സിഐഡി ഡിറ്റക്ടീവ് തലവന്‍ ആന്‍ഡി പാലറ്റ് ചൂണ്ടിക്കാണിച്ചു. ജൂലൈ പത്തിന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം പോലീസില്‍ അറിയിച്ചത്.

നട്ടം തിരിഞ്ഞ് പോലീസ്

നട്ടം തിരിഞ്ഞ് പോലീസ്

മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സ്കോട്ട്ലന്‍റ് യാര്‍ഡ് പുറത്തുവിട്ടുവെങ്കിലും ജൂലൈ പത്തിന് നടന്ന മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ സംഭവത്തെക്കുറിച്ചോ കുറ്റവാളികളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ സമീപിക്കണമെന്ന് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 14.78 കോടി

14.78 കോടി

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ജോയ് ആലുക്കാസ് ലണ്ടനില്‍ ഇന്ത്യന്‍ സ്റ്റൈലിലുള്ള ആഭരണങ്ങള്‍ വില്‍ക്കുന്ന നിരവധി ജ്വല്ലറികളില്‍ ഒന്നാണ് ജോയ് ആലുക്കാസ്. 14.78 കോടിയുടെ സ്വര്‍ണ്ണവും വജ്രവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

 മൂന്ന് മണിക്കൂര്‍ നീണ്ടു

മൂന്ന് മണിക്കൂര്‍ നീണ്ടു

ജ്വല്ലറിയുടെ ചുവര് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ മൂന്ന് മണിക്കൂറോളം ജ്വല്ലറിയ്ക്കുള്ളില്‍ ചെലവഴിച്ചിരുന്നു. കൗണ്ടറിലും ഡ്രോയിലും സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണങ്ങളാണ് മോഷ്ടാക്കള്‍ ഈ സമയം കൊണ്ട് കൈക്കലാക്കിയത്. 30 നടുത്ത് പ്രായമുള്ള യുവാക്കളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

English summary
A gang of thieves smashed their way into the UK branch of an Indian jewellery shop in a "meticulously planned and audacious raid" and stole 1.8 million pounds worth of gold, diamond and other jewels, police said on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X