മഴ കനത്തതോടെ 'കുട നിവർത്തി' ബുർജ് ഖലീഫയും; ..വൈറൽ വീഡിയോ
അബുദാബി: മഴ മേഘങ്ങൾ കനത്തതോടെ മാനം മുട്ടി നിൽക്കുന്ന ബുർജ് ഖലീഫയും കുട നിവർത്തി. ദുബൈ കിരീടവകാശി ശൈഖ് ഹംദാനാണ് മഴയെ സ്വാഗതം ചെയ്ത് കൊണ്ട് ഗ്രാഫിക് വീഡിയോ പങ്കിട്ടത്.
തന്റെ 'ഫാസ്3' (https://www.instagram.com/faz3/) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഹംദാൻ ഈ ഗ്രാഫിക് വിഡിയോ ദൃശ്യം പങ്കുവയ്ച്ചത്.ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കെട്ടിടത്തിന്റെ മുകൾ ഭാഗം രണ്ടായി പിളർന്ന് കുട പൊങ്ങി വരുന്നതാണ് ഗ്രാഫിക് വീഡിയോയിൽ ഉള്ളത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ ആളുകൾ ഏറ്റെടുത്തത്. പലരും കൗതുകകരമായ കമന്റുകൾ പങ്കിടുന്നത്. വീഡിയോ പങ്കിടുന്നവരും കുറവല്ല.

ദുബായിൽ മഴയെത്തിയത് ആഘോഷമാക്കുകയാണ് ആളുകൾ. നിരവധി വീഡിയോയും ചിത്രങ്ങളും ആളുകൾ പങ്കിടുന്നുണ്ട്. ചൂടിന് ആശ്വാസമായി മഴ എത്തിയെങ്കിലും വെള്ളക്കെട്ടും മറ്റും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ദുബായ് എന്നിടങ്ങളിലെല്ലാം കനത്ത മഴയില്‍ വെള്ളെക്കെട്ടുണ്ടായിട്ടുണ്ട്. ഷാര്‍ജയില്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക ദൗത്യ സേന രംഗത്തിറങ്ങി. ഇവിടെ കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു.












Click it and Unblock the Notifications