വലിയ നിതംബമുണ്ടോ!! നിങ്ങള്‍ക്കിനി റാംപില്‍ ചുവടുവെയ്ക്കാനാവില്ല, കാരണമിതാണ്
ഔഗഡൗഗോ: വലിയ നിതംബമുള്ള സ്ത്രീകള്‍ക്ക് സൗന്ദര്യമത്സരത്തില്‍ വിലക്കേര്‍പ്പെടുത്തി ബുര്‍ക്കിന ഫാസോ സര്‍ക്കാര്‍. ബര#ക്കിനയില്‍ നടക്കുന്ന വാര്‍ഷിക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ഈ വിലക്ക് ബാധകമാകുക.
മിസ് ബിം ബിം എന്ന വീക്ക്‌ലി മത്സരത്തിന്റെ തേര്‍ഡ് എഡിഷന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട വലിയ നിതബമുള്ള സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയതോടെയാണ് നിരോധനം. സ്ത്രീകളുടെ പ്രതിച്ഛായ തകര്‍ക്കുന്ന എല്ലാക്കാര്യങ്ങളും ഒഴിവാക്കുമെന്ന് മന്ത്രി ലോര്‍ സോങ്കോ പ്രസ്താവനയില്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്നും അവര്‍ വ്യക്തമാക്കി.

ആഫ്രിക്കന്‍ സ്ത്രീകള്‍ സ്ത്രീകളുടെ ശരീരത്തെക്കുറിച്ചും വസ്ത്ര രീതിയെക്കുറിച്ചും പോസിറ്റീവ് ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി. സംഭവത്തില്‍ സ്ത്രീപക്ഷ സംഘടനകളും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. വലിയ ശരീരമുള്ള സ്ത്രീകള്‍ ആദരിക്കപ്പെടേണ്ടതാണ് എന്നാണ് ചില സംഘടനകളുടെ പക്ഷം.












Click it and Unblock the Notifications