മദീനയില്‍ വാഹനാപകടം; 35 പേര്‍ മരിച്ചു!! അപകടം നടന്നത് മദീനയില്‍
റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുന്ന ബസ് അപകടത്തില്‍ പെട്ട് 35 പേര്‍ മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡില്‍ അല്‍ അഖാല്‍ സെന്‍ററിന് സമീപത്താണ് അപകടം നടന്നത്. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന.

ബുധനാഴ്ച രാത്രി 7 ഓടെയാണ് അപകടം നടന്നതെന്ന് പോലീസിനെ ഉദ്ദരിച്ച് സൗദി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബസ് വലിയ മണ്ണുമാന്ത്രി യന്ത്രത്തില്‍ കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടം ഉണ്ടായത്.39 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരെ അല്‍ ഹംന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഏഷ്യന്‍, അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോയെന്നത് വ്യക്തമല്ല.












Click it and Unblock the Notifications