കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദീനയില്‍ വാഹനാപകടം; 35 പേര്‍ മരിച്ചു!! അപകടം നടന്നത് മദീനയില്‍

Google Oneindia Malayalam News

റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുന്ന ബസ് അപകടത്തില്‍ പെട്ട് 35 പേര്‍ മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡില്‍ അല്‍ അഖാല്‍ സെന്‍ററിന് സമീപത്താണ് അപകടം നടന്നത്. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന.

accident

ബുധനാഴ്ച രാത്രി 7 ഓടെയാണ് അപകടം നടന്നതെന്ന് പോലീസിനെ ഉദ്ദരിച്ച് സൗദി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബസ് വലിയ മണ്ണുമാന്ത്രി യന്ത്രത്തില്‍ കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടം ഉണ്ടായത്.39 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ അല്‍ ഹംന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഏഷ്യന്‍, അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോയെന്നത് വ്യക്തമല്ല.

നാടകീയ രംഗങ്ങള്‍... അയോധ്യ കേസില്‍ വാദം കഴിഞ്ഞു; വിധി പറയാന്‍ സുപ്രീംകോടതി മാറ്റിവച്ചുനാടകീയ രംഗങ്ങള്‍... അയോധ്യ കേസില്‍ വാദം കഴിഞ്ഞു; വിധി പറയാന്‍ സുപ്രീംകോടതി മാറ്റിവച്ചു

ജോളി എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് പോയത് സാത്താന്‍ പൂജയ്ക്ക്? ആല്‍ഫൈനെ കൊന്നത് ആഭിചാര കര്‍മ്മത്തിന്?ജോളി എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് പോയത് സാത്താന്‍ പൂജയ്ക്ക്? ആല്‍ഫൈനെ കൊന്നത് ആഭിചാര കര്‍മ്മത്തിന്?

ജോളി ജോണ്‍സണുമായി അടുത്തു;എതിര്‍ത്തതോടെ ഭാര്യയെ മര്‍ദ്ദിച്ചു,കൊലപ്പെടുത്താനും ശ്രമം!വെളിപ്പെടുത്തല്‍ജോളി ജോണ്‍സണുമായി അടുത്തു;എതിര്‍ത്തതോടെ ഭാര്യയെ മര്‍ദ്ദിച്ചു,കൊലപ്പെടുത്താനും ശ്രമം!വെളിപ്പെടുത്തല്‍

English summary
bus accident at madinah 35 died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X