നയാഗ്ര വെള്ളച്ചാട്ടം കണ്ടുമടങ്ങുമ്പോള്‍ അപകടം; മരണം അഞ്ചായി; യാത്രക്കാര്‍ ബസിന് പുറത്തേക്ക് തെറിച്ചുവീണു
ന്യൂയോര്‍ക്ക്: പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നയാഗ്ര വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ന്യൂയോര്‍ക്കിലുണ്ടായ ബസ് അപകടത്തില്‍ മരണം അഞ്ചായി ഉയര്‍ന്നു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹൈവേയിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ഒരു വയസ് മുതലുള്ള കുട്ടികളും പ്രായമായവും ഉള്‍പ്പെടെ 54 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധി ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് ഈ ബസില്‍ ഉണ്ടായിരുന്നത്.
ചൈനയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള യാത്രക്കാരും ബസിലുണ്ടായിരുന്നു. വിനോദസഞ്ചാരികളുമായി നയാഗ്ര വെള്ളച്ചാട്ടം സന്ദര്‍ശിച്ച ശേഷം ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മടങ്ങുകയായിരുന്നു ബസ്. ടൂറിസ്റ്റ് ബസിലെ ഡ്രൈവറുടെ ശ്രദ്ധ പാളിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ന്യൂയോര്‍ക്കിലെ ബഫല്ലോയ്ക്ക് 40 കിലോമീറ്റര്‍ അകലെ ഇന്റര്‍സ്റ്റേറ്റ് 90 ഹൈവേയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ന്യൂയോര്‍ക്ക് സംസ്ഥാന പൊലീസ് കമാന്‍ഡര്‍ മേജര്‍ ആന്‍ഡ്രെ റേ അറിയിച്ചു. അപകടത്തില്‍ നിന്നു രക്ഷപ്പെട്ട ഡ്രൈവറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
നല്ല വേഗതയിലായിരുന്ന ബസ് മീഡിയനില്‍ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മിക്ക യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ജനാലകള്‍ പൊട്ടിച്ചിതറി പലരും ബസില്‍ നിന്ന് പുറത്തേക്കു തെറിച്ചുവീണു. ചിലര്‍ ബസിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു.
ഗ്രൗണ്ട്, എയര്‍ ആംബുലന്‍സുകള്‍, സംസ്ഥാന, പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് അടിയന്തര സേവന വിഭാഗങ്ങള്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. എട്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. അപകടത്തില്‍ പെട്ടവര്‍ വിദേശ പൗരന്മാരായതിനാല് ആശയവിനിമയം നടത്താന്‍ വിവര്‍ത്തകരും അപകട സ്ഥലത്ത് എത്തിയിരുന്നു.
നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഏറെ നേരം ചെലവഴിച്ച ശേഷമാണ് സംഘം ന്യൂയോര്‍ക്കിലേക്കു മടങ്ങിയത്. അപകടത്തെത്തുടര്‍ന്ന്, തിരക്കേറിയ അന്തര്‍സംസ്ഥാന പാതയുടെ ഇരുവശവും അടച്ചതോടെ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. മണിക്കൂറുകള്‍ക്കു ശേഷം ഹൈവേ വീണ്ടും തുറന്നു. വിവിധ പരിക്കുകളോടെ മുപ്പതോളം പെരെ ആശുപത്രികളിലേക്കു കൊണ്ടുപോയി. പിന്നീടാണ് അഞ്ച് മരണം സ്ഥിരീകരിച്ചത്. അഞ്ച് പേര് മരിച്ചതില്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടില്ല.
വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് കാനഡയ്ക്കും യുഎസിനും ഇടയിലുള്ള നയാഗ്രാ വെള്ളച്ചാട്ടം. ഇന്ത്യയില്‍ നിന്ന് അടക്കം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. പ്രതിവര്‍ഷം 12 ദശലക്ഷത്തോളം സന്ദര്‍ശകരാണ് ഈ അതിമനോഹരമായ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications