സ്വന്തമായി ഒരു വീടിനായി മോഹിച്ചു, സൂപ്പര്‍ മാര്‍ക്കറ്റില്‍ ഭാഗ്യം തേടിയെത്തി, ഡ്രൈവര്‍ കോടീശ്വരന്‍
ലണ്ടന്‍: ഒരു ലോട്ടറിയടിക്കാന്‍ എത്രത്തോളം കഷ്ടപ്പാടുണ്ടെന്ന് നമ്മള്‍ക്ക് എല്ലാം അറിയാം. അത്ര എളുപ്പമല്ല ആ നേട്ടം കൈവരിക്കാന്‍. ഭൂരിഭാഗം ലോട്ടറി അടിക്കുന്നവരും സ്ഥിരമായി ടിക്കറ്റ് എടുക്കുന്നവരായിരിക്കും. അതുമല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഇവര്‍ വാങ്ങുന്നുമുണ്ടാവും. ഇതിലൂടെ സമ്മാം അടിക്കാനുള്ള സാധ്യത ശക്തമാക്കാനും സാധിക്കും.
നമ്മളെ നിരാശ ബാധിച്ച് ലോട്ടറി എടുക്കുന്നത് നിര്‍ത്തിയാല്‍ അതിലൂടെ നഷ്ടം നമുക്ക് തന്നെയായിരിക്കും സംഭവിക്കുക. പറഞ്ഞ് വരുന്നത് അപ്രതീക്ഷിതമായി ആരെയും ലോട്ടറി വിജയം തേടി വരാമെന്നാണ്. അങ്ങനെ ഭാഗ്യം തേടി വന്ന ഒരു ബസ് ഡ്രൈവര്‍ കോടീശ്വരനായി മാറിയിരിക്കുകയാണ്. അത് എങ്ങനെയെന്ന് നോക്കാം.

പതിവു പോലെ ഫുഡ് വാങ്ങാനെത്തി
ബസ് ഡ്രൈവറായ സ്റ്റീവ് ഗുഡ്‌വിനാണ് വലിയൊരു ഭാഗ്യത്തിന് അര്‍ഹനായിരിക്കുന്നത്. ഇയാള്‍ അന്നും ഭക്ഷണം വാങ്ങാനായി എത്തിയതാണ്. ചെറിയൊരു കഷ്ണം ബ്രെഡ്ഡും, ഡോണര്‍ കെബാബും വാങ്ങാനായിട്ടാണ് സ്റ്റീവ് അന്നും എത്തിയത്. എന്നാല്‍ ഇപ്പോള്‍ എട്ട് കോടിയില്‍ അധികം രൂപയും കൊണ്ടാണ് അയാള്‍ വീട്ടില്‍ പോകുന്നത്.
ഒരു മില്യണ്‍ യൂറോയാണ് സമ്മാനമായി അടിചിരിക്കുന്നത്. ഡെവോണില്‍ നിന്നുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഭാഗ്യമെന്നോണം ഒരു ടിക്കറ്റ് വാങ്ങിയതാണ് അദ്ദേഹത്തിന്റെ തലവര ആകെ മാറ്റി മറിച്ചത്.
കാത്തുനിന്നു മടുത്തു
ഫുഡ് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു സ്റ്റീവ്. പക്ഷേ കുറച്ചൊന്ന് ബോറടിച്ചപ്പോഴാണ് ലോട്ടറി വാങ്ങാന്‍ തീരുമാനിച്ചത്. ഹോള്‍സ്‌വര്‍ത്തിലെ കടയില്‍ നിന്നായിരുന്നു ലോട്ടറി വാങ്ങിയത്. സ്‌ക്രാച്ച് ടിക്കറ്റായിരുന്നു ഇത്. വീട്ടിലേക്ക് പോകുന്ന സമയത്താണ് ഈ ടിക്കറ്റ് അദ്ദേഹം പരിശോധിച്ച് നോക്കിയത്.
അതിലെ ഫലം കണ്ടപ്പോള്‍ സ്റ്റീവിന് കരച്ചില്‍ അടക്കാനായില്ല. തനിക്ക് ജാക്ക്‌പോട്ട് അടിച്ചുവെന്ന് അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്. ഇത്രയും കാലം കഷ്ടപ്പെട്ടതിന് ദൈവം തന്നതാണ് ഈ സമ്മാനമെന്ന് വിശ്വസിക്കാനാണ് സ്റ്റീവിന് ഇഷ്ടം.
വാടക വീട്ടില്‍ നിന്ന് മാറാം
എത്രയോ കാലമായി വീട് എന്ന സ്വപ്‌നവുമായി നടക്കുന്നയാളാണ് സ്റ്റീവ്. എന്നാല്‍ കൈയ്യില്‍ ഒരിക്കലും പണമുണ്ടായിട്ടില്ല. അതുകൊണ്ട് വാടക വീട്ടിലാണ് താമസം. കാലങ്ങളായി പലയിടത്തായി വാടക നല്‍കിയാണ് സ്റ്റീവ് താമസിക്കുന്നത്. എന്നെങ്കിലും സ്വന്തമായി ഒരു വീട് എന്നത സ്വപ്‌നമായി മാത്രം അവശേഷിക്കുമെന്നായിരുന്നു സ്റ്റീവ് കരുതിയത്.
ഇനി ആ പ്രശ്‌നങ്ങളില്ല. എല്ലാ കടങ്ങളും വീട്ടാന്‍ അദ്ദേഹത്തിന് സാധിക്കും. ഒപ്പം പുതിയൊരു വീട് സ്വന്തമായി വാങ്ങുകയും ചെയ്യാം. തീര്‍ച്ചയായും കരയാതെ മറ്റെന്ത് ചെയ്യാം. പുതിയൊരു വീട് വാങ്ങുമെന്ന കാര്യം സ്റ്റീവ് രണ്ടാമതൊന്ന് ആലോചിക്കാന്‍ കൂടി തയ്യാറല്ല.
കാമുകിയെ വിളിച്ചപ്പോള്‍ സംഭവിച്ചത്
തന്റെ വീട്ടുടമസ്ഥയെ വിളിച്ച് അടിയന്തരമായി ഒരു കോള്‍ ചെയ്യണമെന്ന് പറഞ്ഞു. അവരുടെ ലാന്‍ഡ്‌ലൈനിലാണ് നാഷണല്‍ ലോട്ടറി അധികൃതരെ വിളിച്ചത്. ഉടനെ തന്നെ വിവരം തന്റെ കാമുകി ഹെയ്ദി ഹാമ്മണ്ടിനെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല.
ഈ ടിക്കറ്റ് തലയിണയ്ക്ക് അടിയില്‍ വെച്ചാണ് ഡ്രൈവര്‍ ഒരു ദിവസം കിടന്നുറങ്ങിയത്. അടുത്ത ദിവസം സാധാരണ പോലെ താന്‍ ജോലിക്ക് പോയി. ആരും താന്‍ കോടീശ്വരനാണെന്ന് അറിയിഞ്ഞിട്ടില്ലായിരുന്നു. ജോലിയൊന്നും താന്‍ ഉപേക്ഷിക്കില്ലെന്നും സ്റ്റീവ് പറഞ്ഞു.












Click it and Unblock the Notifications