ജക്കാര്‍ത്തയില്‍ ട്രെയിനും ബസ്സും കൂട്ടിയിടിച്ച് 14 മരണം
ജക്കാര്‍ത്ത: ട്രെയിനും ബസ്സും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജക്കാര്‍ത്തയിലെ ലെവല്‍ ക്രോസ്സില്‍ വെച്ചായിരുന്നു അപകടം.
മരിച്ചവരില്‍ 14 പേരും ബസ്സ് യാത്രക്കാരായിരുന്നു. രാവിലെ 9 മണിയോട് കൂടിയാണ് അപകടം സംഭവിച്ചത്. ലെവല്‍ ക്രോസ്സ് പകുതി കടന്നപ്പോള്‍ ഗേറ്റ് അടഞ്ഞതാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

ലെവല്‍ ക്രോസ്സില്‍ കുടുങ്ങിയ ബസ്സ് മുന്നോട്ട് എടുക്കുന്നതിന് ഡ്രൈവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 2013 ലാണ് ജക്കാര്‍ത്തയില്‍ അവസാനമായി അപകടം റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications