Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടു വാങ്ങിയാല്‍ ഭാര്യ ഫ്രീ

ജക്കാര്‍ത്ത: നിങ്ങള്‍ ഈ പരസ്യം കണ്ടോ? വീടു വാങ്ങുന്നവര്‍ക്ക് ഒരു ഭാര്യയെ ഫ്രീ. വീടു വില്‍ക്കാനുണ്ടെന്നു കാണിച്ച് പ്രചരിക്കുന്ന ഒരു പരസ്യത്തിലെ വ്യത്യസ്തമായ വാഗദാനമാണിത്. ഇന്ത്യോനേഷ്യയിലാണ് ഇത്തരത്തില്‍ ഒരു പരസ്യം അരങ്ങേറിയത്. കാഴ്ചക്കാരില്‍ ആകാംഷയും അത്ഭുതവും ഒരുപോലെ തീര്‍ക്കുന്ന ഈ പരസ്യം ഇതിനകം ഓണ്‍ലൈനില്‍ വൈറലായിക്കഴിഞ്ഞു.

പരസ്യത്തിലെ വീടിന്റെ വില75,000 യു.എസ്. ഡോളറാണ് . രണ്ട് കിടപ്പു മുറികളും രണ്ട് ശൗചാലയങ്ങളും പാര്‍ക്കിങ് സൗകര്യവും മീന്‍ വളര്‍ത്തുന്നതിനുള്ള കുളവും തുടങ്ങി മറ്റ് എല്ലാ സൗകര്യങ്ങളും വീടിനുണ്ട്. ഇതു കൂടാതെ വീടു വാങ്ങാന്‍ തയ്യാറാകുന്നവര്‍ക്ക് വീടിന്റെ ഉടമയായ 40കാരി സുന്ദരിയെയും സ്വന്തമാക്കാം. വില്‍പ്പന ഉപാധികള്‍ക്ക് ബാധകമെന്നും പരസ്യത്തില്‍ പറയുന്നു. വീടിന്റെ ഉടമയായ വിനാ ലിയയുടെ സുന്ദരമായ ചിത്രത്തിന് ഒപ്പമാണ് പരസ്യം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.പരസ്യം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധി കോളുകളാണ് ലിയയെ തേടിയെത്തിയത്.

indonesia.jpg

പരസ്യത്തിലെ വാഗ്ദാനങ്ങള്‍ സത്യമാണോ എന്ന് അന്വേഷിച്ചുകൊണ്ടുള്ളവയാണ് ഇതില്‍ കൂടുതലും.
വിധവയും രണ്ടു കുട്ടികളുടെ അമ്മയുമായ വിനാ ലിയയ്ക്ക് സുഹ്യത്ത് ഉപദേശിച്ചു നല്‍കിയ ആശയമാണ് പരസ്യത്തിനു പിന്നില്‍. വിധവയായ തനിക്ക് ഒരു രണ്ടാം വിവാഹത്തിന് ആഗ്രഹമുണ്ടെന്നും തന്റെ വീട് വിറ്റുതരണമെന്നും ലിയ വസ്തു വില്‍പ്പനക്കാരനായ സുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നു. തന്നെ വിവാഹം കഴിക്കുന്ന ആള്‍ തന്റെ വീടും സ്വന്തമാക്കിയാല്‍ ഒരുമിച്ച് അതേ വീട്ടില്‍ താമസിക്കാമായിരുന്നു എന്ന ആഗ്രഹവും ഇവര്‍ സുഹൃത്തുമായി പങ്കുവെച്ചു.

ലിയയുടെ ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിച്ച സുഹ്യത്ത് ഇവയെല്ലാം ചേര്‍ത്ത് ഓണ്‍ലൈനില്‍ ഒരു പരസ്യം നല്‍കി. താനും പരസ്യത്തില്‍ വില്‍പ്പന ചരക്കായ വിവരം പക്ഷേ മറ്റു മാധ്യമങ്ങള്‍ വഴിയാണ് പാവം ലിയ അറിഞ്ഞത്. അപ്പോഴേക്കും വാര്‍ത്ത നാടു മുഴുവന്‍ പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+