യുവതിയുടെ കൈ തട്ടി ബലൂണ്‍ഡോഗ് ശില്പം താഴെവീണ് പൊട്ടി; വില 34 ലക്ഷം
അബദ്ധത്തിൽ കൈ തട്ടി വീണ് പൊളിഞ്ഞാൽ ഒരുപക്ഷേ ലക്ഷങ്ങൾ ആവും അടയ്ക്കേണ്ടി വരിക. അങ്ങനെ ഒരു അബദ്ധം ഒരു സ്ത്രീക്ക് സംഭവിച്ചു.

PC: Twitter
ആർട്ട് എക്‌സിബിഷനുകൾ ശരിക്കും വളരെ രസകരവും കൗതുകം ഉണർത്തുന്നതുമാണ്.,,നമ്മളെ അമ്പരപ്പെടുത്തുന്ന ഒരുപാട് കൗതുക കാഴ്ചകൾ എക്സിബിഷനുകളിൽ ഉണ്ടാവു. ഏറെ നിസരാമെന്ന് നമുക്ക് തോന്നുക ചില വസ്തുക്കളുടെ വില നമ്മൾ വിചാരിക്കുന്നതിനും അപ്പുറത്തായിരിക്കും.
അബദ്ധത്തിൽ കൈ തട്ടി വീണ് പൊളിഞ്ഞാൽ ഒരുപക്ഷേ ലക്ഷങ്ങൾ ആവും അടയ്ക്കേണ്ടി വരിക. അങ്ങനെ ഒരു അബദ്ധം ഒരു സ്ത്രീക്ക് സംഭവിച്ചു. അവരുടെ കൈ തട്ടി ലക്ഷങ്ങളുടെ ശില്പം താഴെ വീണ് പൊട്ടി... പിന്നീട് നടന്നത് എന്താണെന്നോ...
പ്രദർശന നഗരിയിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വില വരുന്ന ശില്പം ഇവരുടെ കൈതട്ടി നിലത്തുവീണു പൊട്ടിപ്പോവുകയായിരുന്നു. ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന ആർട്ട് എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്ന 42000 ഡോളർ ( 34 ലക്ഷം രൂപ) വിലമതിക്കുന്ന ശില്പമാണ് സന്ദർശന നഗരിയിൽ എത്തിയ യുവതിയുടെ കൈ തട്ടി മറിഞ്ഞ് നിലത്ത് വീണ് പൊട്ടിയത്. ജെഫ് കൂൺസ് "ബലൂൺ ഡോഗ്" എന്ന ശില്പമാണ് തകർന്നത്. ആർട്ട് വിൻവുഡ് സംഘടിപ്പിച്ച എക്സിബിഷനിൽ സന്ദർശകയായി എത്തിയ യുവതിയുടെ കൈ തട്ടിയാണ് ശില്പം പൊട്ടിയത്.
16 ഇഞ്ച് നീളവും 19 ഇഞ്ച് ഉയരവും ഉണ്ടായിരുന്ന ശില്പം ബെൽ-എയർ ഫൈൻ ആർട്ട് ബൂത്തിൽ ആയിരുന്നു പ്രദർശനത്തിനായി വെച്ചിരുന്നത്. യുവതി ശില്പത്തിൽ സ്പർശിച്ചപ്പോൾ അത് സൂക്ഷിച്ചിരുന്ന പീഠത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു എന്നാണ് സംഭവത്തെക്കുറിച്ച് ആർട്ട് കളക്ടറും ആർട്ടിസ്റ്റുമായ സ്റ്റീഫൻ ഗാംസൺ പറഞ്ഞത്. നിലത്ത് വീണ ശില്പത്തിന്റെ കഷണങ്ങൾ യുവതി തന്നെ ചൂലുകൊണ്ട് അടിച്ചുകളയുന്നത് കണ്ടാണ് താൻ ശ്രദ്ധിച്ചതെന്നും ഉടൻ തന്നെ താൻ ശില്പത്തിന്റെ ഉടമയായ കലാകാരനെ വിവരമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ ആളുകൾ കൂടുകയും പലരും സംഭവത്തിന്റെ ബാക്കി ദൃശ്യങ്ങൾ വീഡിയോ പിടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ഇദ്ദേഹം പറയുന്നു.
"ഞാൻ അറിയുന്നതിന് മുമ്പ്, അവർ ജെഫ് കൂൺസ് കഷണങ്ങൾ ഒരു ചൂൽ ഉപയോഗിച്ച് ഒരു പൊടിയിൽ പെറുക്കുകയായിരുന്നു," ഗാംസൺ പറഞ്ഞു. ടൈംസിന് നൽകിയ അഭിമുഖത്തിൽ, ആ സ്ത്രീ തന്റെ വിരൽ കൊണ്ട് തട്ടുന്നത് താൻ ശ്രദ്ധിച്ചപ്പോൾ കലാകാരനെ വിളിക്കാൻ പോകുകയായിരുന്നുവെന്ന് ഗാംസൺ പറഞ്ഞു.
സംഭവം ഏതോ പ്രകടനമാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. പക്ഷേ അതുണ്ടായില്ല. ഹൈവേയിലെ ഒരു കാർ അപകടം പോലെയാണ്, അവിടെ ആളുകൾ നോക്കാൻ തുടങ്ങുന്നു, തുടർന്ന് ട്രാഫിക്കുണ്ടാവുന്നു അത് വലിയ കാര്യമായി മാറുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആണ്....












Click it and Unblock the Notifications