കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്ഞിയുടെ മരണത്തോടെ കാഡ്ബറിയടക്കം 600 കമ്പനികളെ കാത്തിരിക്കുന്നത് വന്‍ പണി; തലപുകഞ്ഞ് കമ്പനികള്‍

Google Oneindia Malayalam News

സെപ്റ്റംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി ലോകത്തോട് വിടപറഞ്ഞ് പോയത്. 96 വയസ്സിലാണ് രാജ്ഞി അന്തരിച്ചത്. ഏറ്റവും കൂടുതല്‍കാലം ബ്രിട്ടന്റെ സിംഹാസനത്തില്‍ ഇരുന്ന ശേഷമാണ് എലിസബത്ത് രാജ്ഞി വിടപറഞ്ഞ് പോയത്.

രാജ്ഞിയുടെ മരണത്തിന് പിന്നാലെ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി അധികാരം ഏല്‍ക്കുകയും ചെയ്തു. രാജ്ഞിയുടെ മരണത്തോടെ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് കാഡ്ബറി ചോക്ലേറ്റ് ഉള്‍പ്പെടെ 600 ബ്രാന്‍ഡുകള്‍ പ്രതിസന്ധിയിലായിരിക്കുകകയാണ്.

1

ഫോര്‍ട്ട്‌നം, മേസണ്‍ ടീകള്‍, ബര്‍ബെറി റെയിന്‍കോട്ട്, കാഡ്ബറി ചോക്ലേറ്റ് എന്നുവേണ്ട ചൂല് മുതൽ നായകളുടെ ഭക്ഷണ നിര്‍മ്മാതാക്കൾക്ക് വരെ രാജകീയ സീൽ നഷ്ടമാകും. പുതിയ രാജാവിന്റെ അംഗീകാരം ലഭിച്ചില്ലെങ്കിൽ, പരമാധികാരികൾക്ക് മുൻഗണന നൽകുന്ന വിതരണക്കാരായി അവരെ അടയാളപ്പെടുത്തുന്ന മുദ്ര നീക്കം ചെയ്യാൻ അവർക്ക് രണ്ട് വർഷത്തെ സമയം ഉണ്ടാകും.

2


വെയിൽസ് രാജകുമാരനെന്ന നിലയിൽ ചാൾസ് രാജാവ് 150-ലധികം ബ്രാൻഡുകൾക്ക് സ്വന്തം റോയൽ വാറന്റുകൾ പുറപ്പെടുവിച്ചിരുന്നു.
എല്ലാറ്റിനുമുപരിയായി, വാറന്റ് ഗുണനിലവാരത്തിന്റെ അടയാളമാണ്. രാജകീയ സീൽ ലഭിച്ചാൽ ഉടമകൾക്ക് അവരുടെ ഉൽപ്പന്നം, പാക്കേജിംഗ്, സ്റ്റേഷനറി, പരസ്യം, പരിസരം, വാഹനങ്ങൾ എന്നിവയിൽ ഉചിതമായ റോയൽ ആംസ് പ്രദർശിപ്പിക്കാനുള്ള അവകാശം ലഭിക്കും.

3

റോയൽ വാറന്റ് ഹോൾഡേഴ്സ് അസോസിയേഷൻ പറഞ്ഞു. ചില കമ്പനികൾക്ക്, രാജകീയ അംഗീകാരം ഒരു ശക്തമായ വിൽപ്പന പോയിന്റാണ്. രാജകീയ അം​ഗീകാരത്തിലൂടെ മാർക്കറ്റിൽ നല്ല രീതിയിൽ തന്നെ ഈ കമ്പനിക്ക് പിടിച്ച് നിൽക്കാൻ സാധിക്കും.

4

1902-ൽ എഡ്വേർഡ് ഏഴാമൻ രാജാവിനായി റോയൽ ബ്ലെൻഡ് ടീ ഉണ്ടാക്കിയ ഫോർട്ട്നത്തിനും മേസണിനും രാജകുടുംബവുമായി ദീർഘവും അടുത്തതുമായ ചരിത്രമുണ്ട്. രാജ്ഞിയൂടെ മരണത്തോടെ ഈ 600 കമ്പനികൾക്ക് രാജകീയ സീൽ നൽകണോ എന്ന് തീരുമാനിക്കുക ചാൾസ് രാജാവാണ്. ചാൾസ് രാജാവിന്റെ തീരുമാനം അനിലരിച്ചാണ് ആ കമ്പനികളുടെ ഭാവി.സെപ്തംബര്‍ 19നാണ് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക.

സ്പായില്‍ വെച്ച് ദിവസവും 10-15 പേര്‍ ബലാത്സംഗം ചെയ്തു; കൗമാരക്കാരിയുടെ വെളിപ്പെടുത്തല്‍സ്പായില്‍ വെച്ച് ദിവസവും 10-15 പേര്‍ ബലാത്സംഗം ചെയ്തു; കൗമാരക്കാരിയുടെ വെളിപ്പെടുത്തല്‍

English summary
Cadbury and 600 Brands may lose their Royal Seal After Queen's Death because of these reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X