കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഡ്ബറി കമ്പനിയില്‍ സമരം; ചോക്ലേറ്റുകള്‍ മുടങ്ങുമോ?

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ലോകത്തെമ്പാടുമുള്ള ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡുകളില്‍ ഒന്നായ കാഡ്ബറി കമ്പനിയില്‍ സമരം. അയര്‍ലന്‍ഡിലെ ഫാക്ടറിയിലാണ് 200 തൊഴിലാളികള്‍ സമരം നടത്തുന്നത്. ഇതോടെ യുകെയില്‍ ചോക്ലേറ്റ് വിതരണം അവതാളത്തിലാകുമെന്ന് കമ്പനി ഭയക്കുന്നു. ഈസ്റ്റര്‍ അടുത്തതിനാല്‍ സമരം എത്രയുംവേഗം ഒഴിവാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇസ്റ്ററിനോട് അനുബന്ധിച്ച് വന്‍തോതിലുള്ള കച്ചവടമാണ് ചോക്ലേറ്റ് കമ്പനികള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെയാണ് തൊഴിലാളികള്‍ ഈസ്റ്ററിന് തൊട്ടുമുന്‍പ് സമരം നടത്തുന്നത്. മാര്‍ച്ച് 27നാണ് ഈസ്റ്റര്‍. കമ്പനികളില്‍നിന്നുള്ള ഓര്‍ഡര്‍ പുറംകരാറില്‍ നല്‍കുന്നതിനെതിരെയാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

cadbury-logo

സ്ഥിരവരുമാനം നിലയ്ക്കുമെന്നും കമ്പനിയിലെ ജോലി താത്കാലികമാകുമെന്നും ഇവര്‍ ഭയക്കുന്നു. എന്നാല്‍, അധിക ഓര്‍ഡറുകള്‍ മാത്രമേ പുറമേ നല്‍കാറുള്ളൂ എന്നും തൊഴിലാളികളുടെ ജോലി സ്ഥിരതയെ ബാധിക്കില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. ഇതിനകംതന്നെ പലവട്ടം തൊഴിലാളികളുമായി കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയില്ലെങ്കില്‍ ഈസ്റ്ററിന് മറ്റു സ്ഥലങ്ങളിലെ കമ്പനികളില്‍ നിന്നും ചോക്ലേറ്റ് ഇറക്കുമതി ചെയ്യാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഡയറി മില്‍ക്ക്, ഫ് ളേക്ക്, ട്വിറില്‍ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള കാഡ്ബറിയുടെ ചോക്ലേറ്റുകള്‍ക്ക് യുകെയില്‍ ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയെന്നാണ് വന്‍കിട കച്ചവടക്കാര്‍ പറയുന്നത്.

English summary
Cadbury workers go on strike in Ireland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X