പാരീസ് ആക്രമണത്തിന് പിന്നാലെ ഫ്രാന്‍സിലെ മുസ്ലീം അഭയാര്‍ഥിക്യാന്പില്‍ തിപിടിത്തം
പാരിസ്: പാരിസിലെ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. ഫ്രാന്‍സിലെ കാലൈസിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ഒന്‍പതി മണിയോടെയാണ് പാരിസില്‍ ആക്രമണം ഉണ്ടാകുന്നത്. രാത്രി 11 മണിയോടെയാണ് അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടിത്തം ഉണ്ടായത്.
ഫ്രാന്‍സിലേയ്ക്കുള്ള മുസ്ലീം കുടിയേറ്റത്തെ എതിര്‍ക്കുന്ന സംഘടനായയ 'ദ ആംഗ്രി ഓഫ് കാലൈസ്' ആണ് തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ഉള്‍പ്പടെ പോസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിന് പിന്നാലെ ഫ്രാന്‍സില്‍ മുസ്ലിങ്ങള്‍ ആക്രമിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തീപിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ട് വരുന്നത്. ആക്രമണത്തെത്തുടര്‍ന്ന് പാരിസുകാര്‍ തന്നെയാണോ ക്യമ്പുകള്‍ക്ക് തീയിട്ടതെന്ന കാര്യവും വ്യക്തമല്ല.

കാലൈസ് ക്യാമ്പ്
സിറിയ, വടക്കേ ആഫ്രിയ്ക്ക എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ് കൈലെസ് ക്യാമ്പില്‍ ഉള്ളത്. ഇവരില്‍ ഏറെയും യുവാക്കളാണ്. 6000 കുടിയേറ്റക്കാരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്.

ഏറ്റുമുട്ടല്‍
ക്യാമ്പുകളില്‍ താമസിയ്ക്കുന്നവര്‍ തമ്മിലുള്ള ഏറ്റമുട്ടല്‍ പതിവാണ്. പൊലീസിനോടും ഇവര്‍ ഏറ്റുമുട്ടാറുണ്ട്. അത്തരത്തില്‍ ഉണ്ടായ തീപിടിത്തം ആണോ എന്ന കാര്യവും വ്യക്തമല്ല

കണ്ടെത്തിയില്ല
എവിടെ നിന്നാണ് ക്യാമ്പുകളില്‍ തീപിടിത്തം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല

സാധ്യത
പാരിസില്‍ വന്‍ ഭീകരാക്രമണം നടന്നതിന് പിന്നാലെ സിറിയന്‍ ക്യാമ്പില്‍ താപിടിത്തം ഉണ്ടായതില്‍ പ്രാദേശികമായ ഇടപെടല്‍ ഉണ്ടാകാനും സാധ്യതയുണ്ട്

മുസ്ലീം കുടിയേറ്റം
അഭയാര്‍ത്ഥികളായ മുസ്ലിങ്ങളില്‍ ഏറിയ പങ്കും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക്

ആളപായം
തീപിടിത്തത്തില്‍ ആളപായം ഉണ്ടായോ എന്ന കാര്യം വ്യക്തമല്ല.












Click it and Unblock the Notifications