രണ്ടു വായയും നാല് കണ്ണും, പെറുവില്‍ പശുക്കുട്ടി പിറന്നത് ഇങ്ങനെ..
പെറു: രണ്ട് വായയും നാല് കണ്ണും ഉള്ള പശുക്കുട്ടി പിറന്നു. ഇരട്ടത്തലയുള്ള ഈ അപൂര്‍വ പശുക്കുട്ടി പിറന്നു വീണത് പെറുവിലാണ്. പെറുവിലെ കജാമാര്‍ക്ക മേഖലയിലെ ഒരു ഗ്രാമത്തിലാണ് ഇത്തരത്തിലുള്ള രൂപത്തില്‍ പശുക്കുട്ടി ജനിച്ചത്.
കണേണ്ട കാഴ്ച തന്നെയാണിത്. ആയിരങ്ങളാണ് പശുക്കുട്ടിയെ കാണാന്‍ കജാമാര്‍ക്കന്‍ ഗ്രാമത്തില്‍ എത്തുന്നത്. രണ്ട് തല ഒട്ടിച്ചേര്‍ന്ന നിലയിലാണ് പശുവിന്റെ രൂപം. തലയുടെ ഭാരം കാരണം എഴുന്നേറ്റ് നിന്നു അമ്മയുടെ പാല് കുടിക്കാന്‍ പോലും ഇതിനു കഴിയുന്നില്ല.

ഗര്‍ഭാവസ്ഥയില്‍ അമ്മ പശുവിന് യാതൊരു പ്രശ്‌നവും ഇല്ലായിരുന്നുവെന്നാണ് ഉടമ പറയുന്നത്. പശു പ്രസവിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും ഉടമ പറഞ്ഞു. എന്നാല്‍, ഗ്രാമവാസികളില്‍ ചിലര്‍ ഇതിനെതിരെ സംസാരിക്കുകയാണ് ചെയ്തത്.
ഗ്രാമത്തില്‍ വരാനിരിക്കുന്ന ആപത്തിനെ ചൂണ്ടിക്കാണിക്കുകയാണ് ഈ രൂപമെന്നാണ് ആരോപണം. ഇതിനെ വളര്‍ത്തണോ വേണ്ടയോ എന്ന ആലോചനയും ഗ്രാമത്തില്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications