Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ഏറ്റവും നീളമേറിയ പിസ കാലിഫോര്‍ണിയയില്‍.. പിസയുടെ നീളം അറിയണ്ടേ..?

തകര്‍ത്തത് ഇറ്റലിയുടെ റെക്കോര്‍ഡ്

ലോസ് ഏഞ്ചല്‍സ്: പിസ പ്രേമികള്‍ കേട്ടുകൊള്ളൂ.. ലോകത്തിലെ ഏറ്റവും നീളമേറിയ പിസ കാലിഫോര്‍ണിയക്കാര്‍ ഉണ്ടാക്കിയിരിക്കുന്നു. രണ്ട് കിലോമീറ്റര്‍ നീളമുള്ള പിസയാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത് !!! അതായത് 6,333 അടി ഉയരം !! പിസ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിക്കഴിഞ്ഞു.

നീളമേറിയ പിസ നിര്‍മ്മിച്ച് ഇറ്റലിക്കാരെയാണ് കാലിഫോര്‍ണിയക്കാര്‍ കടത്തി വെട്ടിയിരിക്കുന്നത്. ഇതിനു മുന്‍പ് ഈ റെക്കോര്‍ഡ് ഇറ്റലിക്കു സ്വന്തമായിരുന്നു. 2016 ല്‍ ഇറ്റലിയില്‍ നിര്‍മ്മിച്ച 6,082 അടി ഉയരമുള്ള പിസയായിരുന്നു ഇത്രയും കാലം ലോകത്ത് ഉണ്ടാക്കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പിസ. ഡസന്‍ കണക്കിന് ഷെഫുമാരാണ് കാലിഫോര്‍ണിയയിലെ ഭീമന്‍ പിസ നിര്‍മ്മിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. തുടര്‍ച്ചയായ 8 മണിക്കൂര്‍ നേരത്തെ അധ്വാനമാണ് ഇതിനായി വേണ്ടിവന്നത്.

pizza-12-14

7,808 കിലോ ഗ്രാം ആണ് പിസയുടെ ഭാരം. 3,632 കിലോ ഗ്രാം മാവ്, 1,634 കിലോ ഗ്രാം ചീസ്, 2,542 കിലോ ഗ്രാം സാല്‍സ സോസ് എന്നിവയുപയോഗിച്ചാണ് പിസ നിര്‍മ്മിച്ചത്. 'മനുഷ്യന് ആഘോഷിക്കാനും സൗഹൃദം സ്ഥാപിക്കാനും ഒരു കാരണം' എന്ന പരസ്യ വാചകമാണ് ഇവര്‍ ഉപയോഗിച്ചത്. ഇതില്‍ നിന്നും ലഭിക്കുന്ന പണം ഫുഡ് ബാങ്കിനും ഭവനരഹിതര്‍ക്കും നല്‍കാനാണ് അണിയറ പ്രവര്‍ത്തകരുടെ ഉദ്ദേശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+