കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിഫോർണിയ ഗാർലിക് ഫെസ്റ്റിവലിനിടെ വെടിവെയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

Google Oneindia Malayalam News

കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിൽ ഫുഡ് ഫെസ്റ്റിവലിനിടെ നടന്ന വെടിവെയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. പരിഭ്രാന്തരായ ആൾക്കൂട്ടം ചിതറിയോടുന്നത് ദൃശ്യങ്ങളിൽ കാണാം.

ഇസ്രായേൽ പ്രധാനമന്ത്രിക്ക് വോട്ട് പിടിക്കാൻ നരേന്ദ്ര മോദിയും; തിരഞ്ഞെടുപ്പ് ബാനറുകളിൽ ചിത്രങ്ങൾഇസ്രായേൽ പ്രധാനമന്ത്രിക്ക് വോട്ട് പിടിക്കാൻ നരേന്ദ്ര മോദിയും; തിരഞ്ഞെടുപ്പ് ബാനറുകളിൽ ചിത്രങ്ങൾ

എല്ലാ വർഷവും നടത്തിവരാറുള്ള ഗിൽറോയ് ഗാർലിക് ഫെസ്റ്റിവലിനിടെയാണ് ആക്രമണം നടന്നത്. മൂന്ന് ദിവസമായി നടക്കുന്ന ഫുഡ് ഫെസ്റ്റിവലിന്റെ അവസാന ദിവസമാണ് വെടിവെയ്പ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ പേർ ആക്രമണത്തിന് പിന്നിലുണ്ടെന്ന സംശയത്തിലാണ് പോലീസ്.

california

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തെ അപലപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കാലിഫോർണിയ ഗവർണർ വ്യക്തമാക്കി.

1979 മുതൽ വടക്കൻ കാലിഫോർണിയയിൽ നടക്കുന്ന ആഘോഷമാണ് 3 ദിവസം നീണ്ടു നിൽക്കുന്ന ഗാർലിക് ഫെസ്റ്റിവൽ. പ്രദേശത്തെ പ്രധാന കൃഷിയായ വെളുത്തുള്ളി ഉപയോഗിച്ച് നിർമിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും പാനിയങ്ങളുമാണ് പ്രധാന ആകർഷണം. ഇതിനോടൊപ്പം പാചക മത്സരങ്ങളും നടത്താറുണ്ട്.

English summary
California garlic festival shooting, many killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X