കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിമാരോട് ഇങ്ങനെ വൈരാഗ്യം തീര്‍ക്കാമോ???

  • By Mithra Nair
Google Oneindia Malayalam News

കാലിഫോര്‍ണിയ: കാമുകിമാരോട് വൈരാഗ്യമാവാം, എന്നാലും അതിനൊരു പരിധിയെക്കെ വേണ്ടെ, മുന്‍ കാമുകിമാരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അവരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാന്‍ യുവാവ് വെബ്‌സൈറ്റ് നിര്‍മ്മിച്ചു.

എന്നാല്‍ വെബ്‌സൈറ്റ് നിര്‍മ്മിച്ചതിന് യുവാവിന് കിച്ചിയ ശിക്ഷ എന്താണെന്നറിയാമോ? 18 വര്‍ഷം തടവ്. വെബ് സൈറ്റിന് തുടക്കം കുറിച്ച കെവിന്‍ ക്രിസ്റ്റഫര്‍ ബൊലാര്‍റ്റ് എന്ന 27കാരനെയാണ് കാലിഫോര്‍ണിയന്‍ കോടതി 18 വര്‍ഷം തടവിന് വിധിച്ചത്.

website.jpg

വീഡിയോകളും ചിത്രങ്ങളും ആര്‍ക്ക് വേണമെങ്കിലും പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് കെവിന്‍ വെബ് സൈറ്റ് ആരംഭിച്ചത്. പ്രതികാര പോണ്‍ സൈറ്റ് എന്നറിയപ്പെട്ട വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യാന്‍ ആള്‍ക്കാരുടെ വന്‍ തിരക്ക് തന്നെയായിരുന്നു.

മുന്‍കാമുകിമാരുടെ നഗ്‌ന ചിത്രങ്ങളും പോണ്‍ വീഡിയോകളുമാണ് എല്ലാവരും തന്നെ പോസ്റ്റ് ചെയ്തത്.പ്രതികാരം തീര്‍ക്കുന്നതിന് ആര്‍ക്കും ആരെയും കരുവാക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ഇത്. അതേസമയം വെബ് സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യുന്നതിന് കെവിന്‍ വന്‍ തുക ആവശ്യപ്പെട്ടതായും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു.

English summary
A California man who posted thousands of sexually explicit photos of men and women on a "revenge porn" website was jailed for 18 years on Friday in what was described as the first case of its kind in US criminal history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X