Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യ ചെയ്യാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തു

Helicopter Death
ലോസ് ആഞ്ചലസ്: ആത്മഹത്യ ചെയ്യുക എന്നത് ഇന്നൊരു പുതുമയല്ല. അമ്മ വഴക്കു പറഞ്ഞതിന് 10 വയസ്സുകാരന്‍ മുതല്‍ മകന്‍ തള്ളി പറഞ്ഞതിന് എഴുപതുകാരന്‍ വരെ ആത്മഹത്യ ചെയ്യുന്ന കാലമാണ്. വാര്‍ത്തകളില്‍ സ്ഥിരം ഇടം നേടി ഇത്തരം വാര്‍ത്തകള്‍ക്കൊരു പുതുമയില്ല. എന്നാല്‍ കാലിഫോര്‍ണിയയില്‍ ഒരു പൗരന്‍ തന്റെ ആത്മഹത്യയ്ക്ക് വ്യത്യസ്തമായ ഒരു മാര്‍ഗം സ്വീകരിച്ചു.

ആത്മഹത്യ ചെയ്യാന്‍ വേണ്ടിമാത്രം ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്താണ് ധീരന്‍ ആ കൃത്യം നിര്‍വഹിച്ചത്. സൗത്ത് കാലിഫോര്‍ണിയയിലെ ഗ്രിഗറി മാക്‌ഫെഡ് എന്ന അറുപത്തിയൊന്നുകാരനാണ് വ്യത്യസ്തമായ ആത്മഹത്യ മാര്‍ഗം സ്വീകരിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്.

പതിനഞ്ച് വര്‍ഷമായി ഗ്രിഗറി വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് അടിമയാണ്. ഒടുവിന്‍ പരിശോധന നടത്തി ഡോക്ടര്‍ സുനിശ്ചിതമായ മരണം പ്രഖ്യാപിക്കുക ചെയ്തതോടെ ഗ്രിഗറി മാനസികമായി തളര്‍ന്നിരുന്നു. അസുഖമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് സഹോദരന്‍ പറഞ്ഞു.

കാഴ്ചകള്‍ കാണാന്‍ വേണ്ടിയാണെന്ന് പറഞ്ഞാണ് ഗ്രിഗറി ടൂറിസ്റ്റ് ഹെലികോപ്റ്റര്‍ വായകയ്‌ക്കെടുത്തത്. ഹെലികോപ്റ്ററില്‍ പൈലറ്റും ഇയാളും മാത്രമാണ് ഉണ്ടായിരുന്നത്. 500 അടി മുകളില്‍ ഹെലികോപ്റ്റര്‍ പറക്കുമ്പോള്‍ പെട്ടന്ന് വാതില്‍ തുറന്ന് ഗ്രികറി താഴേക്ക് കുതിക്കുകയായിരുന്നത്രെ. ഓഫഞ്ച് കൗന്‍ഡിയിലെ ബാല്‍ബോപ്പ പിയര്‍ കടലിലാണ് ഗ്രിഗറി വീണത്. മാരകമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+