Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിനെ അമ്മ മാക്രോവേവിനുള്ളില്‍വെച്ച് പൊരിച്ചു കൊന്നു!!

സാക്രമെന്റോ: പിഞ്ചു കുഞ്ഞുങ്ങളോട് അമ്മമാര്‍ കാണിക്കുന്ന ക്രൂരത ഇതാദ്യമല്ല. എങ്കിലും കാലിഫോര്‍ണിയയില്‍ നടന്ന സംഭവം ഇനിയൊരു കുഞ്ഞിനും ഉണ്ടാകല്ലേ എന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാലും പറഞ്ഞു പോകും. പിഞ്ചുകുഞ്ഞിനെ അമ്മയായ സ്ത്രീ മൈക്രോവേവില്‍വെച്ച് പൊള്ളിച്ച് കൊന്ന സംഭവത്തില്‍ മാതാവ് കുറ്റക്കാരിയാണെന്ന് കാലിഫോര്‍ണിയ കോടതി കണ്ടെത്തി.

രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നികൃഷ്ടയായ അമ്മ നാല് വര്‍ഷങ്ങള്‍ക്കുമുന്‍പ് കൊന്നത്. സാക്രമാന്റോയില്‍ താമസിക്കുന്ന 34കാരിയായ കാ യങ് ആണ് ഈ ക്രൂരകൃത്യം ചെയ്തത്. 2011 മാര്‍ച്ചില്‍ നടന്ന കേസില്‍ വാദങ്ങള്‍ തുടരുകയായിരുന്നു. ഒടുവില്‍ കോടതി മാതാവ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

microwave

താന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നാണ് കാ യങ് കോടതിയോട് പറഞ്ഞത്. അറിയാതെ മൈക്രോവേവിനടുത്ത് കിടത്തിയതാണെന്നും പൊള്ളലേറ്റത് വൈകിയാണ് അറിഞ്ഞതെന്നും ഇവര്‍ വാദിക്കുകയുണ്ടായി. സ്ത്രീക്ക് അപസ്മാര രോഗം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാല്‍, ഇവരുടെ വാദങ്ങളൊക്കെ കോടതി തള്ളുകയായിരുന്നു.

ശക്തമായ ചോദ്യം ചെയ്യലിനൊടുവില്‍ കുട്ടിയെ അഞ്ചു മിനിട്ടോളം മൈക്രോവേവിനകത്തുവെച്ചെന്ന് മാതാവ് സമ്മതിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കാ യങിന് 26 വര്‍ഷം തടവ് ലഭിക്കുമെന്നാണ് പറയുന്നത്. അടുത്തവര്‍ഷം കോടതി ശിക്ഷ വിധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+