1976 ബസ് തട്ടിക്കൊണ്ടുപോകല്‍ സംഭവം: 40 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിക്ക് പരോള്‍
കാലിഫോര്‍ണിയ: സ്‌കൂള്‍ ബസിലെ കുട്ടികളെ തട്ടിയെടുത്ത് വിദ്യാര്‍ഥികളെ ജീവനോടെ കുഴിച്ചുമൂടിയ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു. 26 കുട്ടികളുമായി പോയ സ്‌കൂള്‍ ബസിലെ വിദ്യാര്‍ഥികളെയാണ് പ്രതി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 40 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്. കാലിഫോര്‍ണിയന്‍ സ്വദേശിയായ ഫ്രെഡറിക് ന്യൂഹാന്‍ വുഡ്‌സ് ആണ് കേസിലെ പ്രതി. ഇയാള്‍ക്ക് നിലവില്‍ 70 വയസാണ് ഉള്ളത്.
കൊല്ലപ്പെട്ട രണ്ടു വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിക്ക് നിലവില്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷങ്ങളില്‍ ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന 17 പരോളുകളും കോടതി തള്ളിയിരുന്നു.

കാലിഫോര്‍ണിയയില്‍ 1976ലാണ് ലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ജൂലൈ പതിനഞ്ചിനാണ് ഫ്രെഡറിക്കും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് സ്‌കൂള്‍ ബസ് തട്ടിക്കൊണ്ടുപോയത്. അഞ്ച് മില്യണ്‍ ഡോളറായിരുന്നു ഇവരുടെ ആവശ്യം. കാലിഫോര്‍ണിയയിലെ ചൗചില്ലയിലെ സ്‌കൂളിലെ കുട്ടികളാണ് ഈ ദാരുണ സംഭവത്തില്‍ മരിച്ചത്.

അഞ്ചിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ ഒരു ക്വാറിയില്‍ എത്തിക്കുകയും പഴയ ഒരു ബസിലേക്ക് മാറ്റി കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.

പ്രതികള്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ വിസമ്മതിച്ചാണ് ഈ ദാരുണ കൃത്യത്തിലേക്ക് അവരെ നയിച്ചത്. പ്രതികള്‍ അറിയാതെ രക്ഷപ്പെടാനായ ഡ്രൈവറും വിദ്യാര്‍ഥികളുമാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. ഈ ദാരുണ കൃത്യത്തിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.

ഈ കുറ്റകൃത്യം നടത്തുമ്പോള്‍ ഫ്രെഡറിക്‌ന് 24 വയസ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ സംഭവത്തിന 'അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിക്കൊണ്ട് പോകല്‍' എന്ന വിശേഷമാണ് നല്‍കിയിരിക്കുന്നത്. ചില നിയമപ്രശ്നങ്ങള്‍ നീങ്ങുന്നതോടെ ഇയാള്‍ക്ക് ജയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയും.












Click it and Unblock the Notifications