അമേരിക്കയില്‍ ജാതിവിവേചനം അവസാനിപ്പിക്കുന്നതിനുള്ള ബില്‍ പാസ്സാക്കി കാലിഫോർണിയ സെനറ്റ് കമ്മിറ്റി
ന്യൂയോർക്ക്: ജാതി വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ബിൽ പാസാക്കി കാലിഫോർണിയ സെനറ്റ് കമ്മിറ്റി. ഇന്ത്യൻ-അമേരിക്കൻ ബിസിനസ്സ്, ക്ഷേത്ര സംഘടനകളുടെ ശക്തമായ എതിർപ്പുകൾക്കിടയിൽ സംസ്ഥാന സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ബില്‍ ഏകകണ്ഠമായി പാസാക്കിയത്. ഇതാദ്യമായാണ് ഒരു യുഎസ് സ്റ്റേറ്റ് ലെജിസ്ലേച്ചർ ജാതി സംബന്ധിച്ച നിയമനിർമ്മാണം പരിഗണിക്കുന്നതും പാസാക്കുന്നതും.
ബിൽ നിയമമായി മാറിയാല്‍ സംസ്ഥാനത്തെ വിവേചന വിരുദ്ധ നിയമങ്ങളിൽ ഒരു സംരക്ഷിത വിഭാഗമായി ചേർത്തുകൊണ്ട് അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം ജാതി പക്ഷപാതം നിയമവിരുദ്ധമാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറും.
''ജാതിയാല്‍ അടിച്ചമർത്തപ്പെടുന്ന കാലിഫോർണിയക്കാർക്ക് അർഹമായ സംരക്ഷണം നേടുന്നതിന് ഒരു പടി കൂടി അടുത്തിരിക്കുന്നുവെന്നതില്‍ ജാതി-പീഡിത സമുദായാംഗങ്ങളോടും ജാതി സമത്വ പ്രസ്ഥാനത്തിന്റെ സംഘാടകരോടും സഖ്യകക്ഷികളോടും ഞാൻ അഭിമാനത്തോടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു," ദി ട്രോമ ഓഫ് കാസ്റ്റിന്റെ രചയിതാവ് തേൻമൊഴി സൗന്ദരരാജനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ജാതിയാല്‍ അടിച്ചമർത്തപ്പെട്ടവർ സംസ്ഥാനത്ത് 15 വർഷത്തെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ബില്ലെന്ന് അവർ നേരത്തെ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. "ഈ ബില്ലിന്റെ ആവശ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഏത് ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയുടെയും ഏറ്റവും ഉയർന്ന വിവേചനനിരക്ക് കാലിഫോർണി സംസ്ഥാനത്ത് ഞങ്ങൾക്കുണ്ട്," അവർ പറഞ്ഞു.
"ജാതി വിവേചനം നിയമവിരുദ്ധവും അന്യായവുമാണ്. ഈ ബിൽ ജാതിയുടെ ഭീകരതയിൽ നിന്ന് നമ്മെയെല്ലാം മോചിപ്പിക്കും," ബില്ലിന്റെ ആദ്യത്തെ വലിയ നിയമനിർമ്മാണ തടസ്സം നീക്കിയതിന് ശേഷം 'ഹിന്ദുസ് ഫോർ കാസ്റ്റ് ഇക്വിറ്റി' എന്ന സംഘടനയിലെ അംഗമായ പൂജ വ്യക്തമാക്കുന്നു.
സ്റ്റേറ്റ് ലെജിസ്ലേച്ചറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലീം, അഫ്ഗാൻ അമേരിക്കക്കാരിയായ സ്റ്റേറ്റ് സെനറ്റർ ഐഷ വഹാബായിരുന്നു കഴിഞ്ഞ മാസം ബിൽ അവതരിപ്പിച്ചത്. ഒരു ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയക്കാരനും സാമ്പത്തിക വിദഗ്ധനുമായ ക്ഷമ സാവന്ത് അവതരിപ്പിച്ച പ്രമേയം പ്രാദേശിക കൗൺസിൽ പാസാക്കിയതിന് ശേഷം, ജാതി വിവേചനം നിയമവിരുദ്ധമാക്കുന്ന ആദ്യത്തെ യുഎസ് നഗരമായി സിയാറ്റിൽ മാറിയതിന് കൃത്യം ഒരു മാസത്തിന് ശേഷമാണ് ഈ നീക്കം.
ക്ഷമ സാവന്ത് അവതരിപ്പിച്ച പ്രമേയം സിയാറ്റിൽ സിറ്റി കൗൺസിൽ ആറിനെതിരെ ഒരു വോട്ടിന് അംഗീകരിക്കുകയായിരുന്നു. അതേസമയം, നിർദിഷ്ട കാലിഫോർണിയ കാസ്റ്റ് ബില്ല് SB 403-നെ എതിർത്ത് പ്രധാന ഇന്ത്യൻ ബിസിനസുകളും ക്ഷേത്രങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച് രംഗത്ത് വന്നു. 20,000 അംഗങ്ങളുള്ള യുഎസിലെ ഏറ്റവും വലിയ ഹോട്ടൽ ഉടമകളുടെ സംഘടനയാ ഏഷ്യൻ അമേരിക്കൻ സ്റ്റോർ ഓണേഴ്‌സ് അസോസിയേഷനും (AASOA) ബില്ലിനെതിരെ രംഗത്ത് വന്നു.
വടക്കേ അമേരിക്കയിലെ ഹിന്ദു ക്ഷേത്രങ്ങളുടെ സംഘടനയായ ഹിന്ദു മന്ദിർ എക്‌സിക്യൂട്ടീവ് കോൺഫറൻസ് (HMEC), ഹിന്ദു ബിസിനസ് നെറ്റ്‌വർക്ക് (HBN), ഹിന്ദു പോളിസി റിസർച്ച് ആൻഡ് അഡ്വക്കസി കളക്ടീവ് (HinduPACT) എന്നിവരും ബില്ലിനെ നിശിതമായി വിമർശിക്കുന്നു. "ഇത് ഇന്ത്യൻ ഹോട്ടൽ, മോട്ടൽ ഉടമകളെ വലിയ രീതിയില്‍ ബാധിക്കും'' - ഏഷ്യൻ അമേരിക്കൻ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ ബോർഡ് അംഗം കൽപേഷ് ജോഷി പറഞ്ഞു.
"ഈ ബിൽ തെറ്റിദ്ധരിപ്പിക്കുന്നതാണ്, ഈ വെല്ലുവിളി നിറഞ്ഞ സാമ്പത്തിക കാലത്ത് കാലിഫോർണിയയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന കട ഉടമകൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ-അമേരിക്കൻ ചെറുകിട ബിസിനസ്സ് ഉടമകൾക്കെതിരെയും മുൻവിധിയോടെ പെരുമാറാന്‍ ിത് പ്രോത്സാഹിപ്പിക്കും. ഈ ബിൽ പാസാക്കിയാൽ, ചെറുകിട ബിസിനസ്സുകൾക്കെതിരെയുള്ള നിസ്സാരമായ നിയമ വ്യവഹാരങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ഇത് പലരും ബിസിനസ്സിൽ നിന്ന് പുറത്തുപോകാൻ ഇത് കാരണമാകും, "അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു നയത്തിൽ ജാതി ക്രോഡീകരിക്കുന്നത് യുഎസിൽ ഹിന്ദുഫോബിയ വർദ്ധിപ്പിക്കുമെന്നും ഇവർ ഭയപ്പെട്ടുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഹിന്ദു സമൂഹത്തിനെതിരായ ഭീഷണിപ്പെടുത്തൽ തന്ത്രമെന്ന നിലയിൽ യുഎസിലുടനീളം മഹാത്മാഗാന്ധിയുടെയും മറാഠാ ചക്രവർത്തി ശിവാജിയുടെയും ഉൾപ്പെടെ പത്ത് ഹിന്ദു ക്ഷേത്രങ്ങളും അഞ്ച് പ്രതിമകളും നശിപ്പിക്കപ്പെട്ടിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications