കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ ദമ്പതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സൂചന

  • By Neethu
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ ദമ്പതികള്‍ക്ക് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി എഫ്.ബി.ഐ ഡയറക്ടര്‍ പറഞ്ഞു.

കാലിഫോര്‍ണിയ വെടിവെപ്പ്, പ്രതി സയിദ് ഫാറൂഖ്..വീണ്ടും മുസ്ലീം ഫോബിയകാലിഫോര്‍ണിയ വെടിവെപ്പ്, പ്രതി സയിദ് ഫാറൂഖ്..വീണ്ടും മുസ്ലീം ഫോബിയ

14 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിനു പുറകില്‍ സയിദ് റിസ്വാന്‍ ഫാറൂഖ്(28) ഭാര്യ തഷ്വീന്‍ മാലിക്(27) എന്നിവരാണെന്ന് തെളിഞ്ഞിരുന്നു. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടു. സാര്‍ ബെര്‍നാര്‍ ഡിനോയിലെ ഇന്‍ലാന്‍ഡ് റീജിണല്‍ സെന്ററിലായിരുന്നു ആക്രമണം നടന്നത്.

california

പാക്കിസ്ഥാന്‍ യുവതിയായ തഷ്വീന്‍ മാലികിനും സയിദിനും ഐസിസ് നേതാവ് അബു അല്‍ ബകര്‍ അല്‍ ബാഗ്ദാദിയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. എന്നാല്‍ ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

റെഡ്‌ലാന്‍ഡ്‌സിലെ ഇവരുടെ താമസസ്ഥലത്തു നിന്ന് 12 ബോംബുകളും തിരകളും പോലീസ് കണ്ടെടുത്തു. വീട്ടില്‍ നിന്നും കണ്ടെടുത്ത തോക്കുകള്‍ നിയമപ്രകാരം വാങ്ങിയതാണ്. ഇവരുടെ ആയുധ ശേഖരമാണ് തീവ്രവാദ ബന്ധത്തെ ബലപ്പെടുത്തുന്നത്.

English summary
california shooting suspects had a relation with isis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X