കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിന് പ്രേതബാധയുണ്ടെന്ന് സംശയം; 10 മണിക്കൂർ കാറിലടച്ചു, ചൂടേറ്റ് 3 വയസുകാരിക്ക് ദാരുണാന്ത്യം

Google Oneindia Malayalam News

പ്രേതബാധ ഒഴിപ്പിക്കാൻ കാറിനുള്ളിൽ അടച്ചിട്ട മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പത്ത് മണിക്കൂർ കുഞ്ഞിനെ തുടച്ചയായി കാറിൽ അടച്ചിടുകയായിരുന്നു. അമ്മ കാലിഫോർണിയ യുവതിക്ക് 25 വർഷം ജയിൽ ശിക്ഷ വിധിച്ചു. മൂന്ന് വയസ്സുകാരി മെയ മരിച്ച സംഭവത്തിലാണ് മാതാവ് എയ്ഞ്ചല ഫാക്കിനിന് കോടതി ശിക്ഷ വിധിച്ചത്.

<strong>പൂവാറിലെ കൊലപാതകം: പ്രണയ തുടക്കം മിസ് കോളിലൂടെ, പ്രണയ തകർച്ചയ്ക്കൊടുവിൽ കൊലപാതം, മൃതദേഹം നഗ്നമാക്കി ഉപ്പ് വിതറി കുഴിച്ചിട്ടു, കാമുകനായ സൈനീകനെ തേടി പോലീസ് ദില്ലിക്ക്!</strong>പൂവാറിലെ കൊലപാതകം: പ്രണയ തുടക്കം മിസ് കോളിലൂടെ, പ്രണയ തകർച്ചയ്ക്കൊടുവിൽ കൊലപാതം, മൃതദേഹം നഗ്നമാക്കി ഉപ്പ് വിതറി കുഴിച്ചിട്ടു, കാമുകനായ സൈനീകനെ തേടി പോലീസ് ദില്ലിക്ക്!

കേസിൽ ഉൾപ്പെട്ട പ്രിതിശ്രുത വരൻ ഉത്വാൻ സ്മിത്തിന്റെ വിചാരണ ഉടൻ ആരംഭിക്കും. കുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിക്കാനാണ് ശ്രമിച്ചതെന്നുമാണ് രണ്ടു പോരും പിടിയിലായപ്പോൾ പോലീസിനോട് പറഞ്ഞത്. പുറത്തെയും കാറിനുള്ളിലെയും ചൂടിൽ 10 മണിക്കൂറോളം കഴിയേണ്ടി വന്നതാണു കുട്ടിയുടെ മരണകാരണമെന്നു പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.

Baby

ഏയ്ഞ്ചലയും ഉത്‌വാനും ഒരുമിച്ചായിരുന്നു താമസം. മിക്കസമയവും കാറിലാണു കഴിഞ്ഞിരുന്നത്. 2017 ജൂണിൽ കടുത്ത വേനലിൽ രണ്ടാഴ്ചയോളം മൂന്നു വയസ്സുകാരി മകളുമായി ഇവർ കാറിനുള്ളിൽത്തന്നെ കഴിഞ്ഞുകൂടി. കുഞ്ഞിനെ തണുപ്പുള്ള കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും അത് അനുസരിച്ചില്ല.

സാൻ ഫ്രാൻസിസ്കോയുടെ വടക്ക് റാഞ്ചോ കൊർഡോവയിൽ ഇവരുടെ എസ്‍‌യുവി തെറ്റായ ദിശയിൽ പാർക്ക് ചെയ്തതിന് ഏയ്ഞ്ചലയെയും പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കാറിൽ നടത്തിയ പരിശോധനയിലാണ് പിൻസീറ്റിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ജൂണിൽ എയ്ഞ്ചല കുറ്റക്കാരിയെന്ന് കണ്ടെത്തുകയും കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയുമായിരുന്നു.

English summary
California woman has been sentenced to 25 years to life in prison for killing her three-year-old daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X