കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോത്രവർഗക്കാരുടെ അമ്പേറ്റ് മരിച്ച ജോണിന് സെന്റിനൽ ദ്വീപിൽ അന്ത്യവിശ്രമം; മൃതദേഹം വീണ്ടെടുക്കാനാകില്ല

  • By Goury Viswanathan
Google Oneindia Malayalam News

പോർട്ട് ബ്ലയർ: ആൻഡമാനിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റ് മരിച്ച ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പോലീസും നാവിക സേനയും ഉപേക്ഷിക്കുന്നു. ദ്വീപുവാസികൾക്കിടയിൽ മതപരിവർത്തനം നടത്താനായി എത്തിയതായിരുന്നു അമേരിക്കക്കാരനായി 27കാരൻ ജോൺ അലൻ ചൗ. എന്നാൽ പുറംലോകത്ത് നിന്നുള്ളവരുടെ സാന്നിധ്യം ഇഷ്ടപ്പെടാത്ത സെന്റിനൽ ഗോത്രവർഗക്കാർ ജോണിന് നേ്രെ അമ്പെയ്യുകയായിരുന്നു.

മുൻ സീറ്റിൽ നിസ്സഹായനായി ബാലഭാസ്കർ; ഗിയർ ലിവറിനടിയിൽ തേജസ്വിനി, നിർണായക വെളിപ്പെടുത്തൽമുൻ സീറ്റിൽ നിസ്സഹായനായി ബാലഭാസ്കർ; ഗിയർ ലിവറിനടിയിൽ തേജസ്വിനി, നിർണായക വെളിപ്പെടുത്തൽ

വംശനാശ ഭീഷണി നേരിടുന്നവരാണ് സെന്റിനൽ ഗോത്രവർഗക്കാർ. നാൽപ്പതിൽ താഴെ മാത്രമാണ് അവരുടെ ജനസംഖ്യയെന്നാണ് കരുതുന്നത്. സംരക്ഷിത വിഭാഗമായ ഗോത്രവർഗക്കാതെ ഭയപ്പെടുത്തിയും പ്രതിരോധിച്ചും മൃതദേഹം വീണ്ടെടുക്കു എളുപ്പമല്ല. പോലീസ് നടത്തിയ ശ്രമങ്ങൾ വിഫലമായതോടെയാണ് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നത്.

നടി ഷീലയുടെ സഹോദരി പുത്രനാണോ? എല്ലാവരുടെയും ചോദ്യത്തിനുള്ള മറുപടി ഇതാണ്നടി ഷീലയുടെ സഹോദരി പുത്രനാണോ? എല്ലാവരുടെയും ചോദ്യത്തിനുള്ള മറുപടി ഇതാണ്

മതപ്രചാരണത്തിനായി

മതപ്രചാരണത്തിനായി

കഴിഞ്ഞ നവംബർ 17നാണ് മതപ്രചാരകനായ ജോൺ സെന്റിനൽ ദ്വീപിലെത്തുന്നത്. ദ്വീപിന്റെ 3 കിലോമീറ്റർ ചുറ്റളവിലേക്ക് പ്രവേശിക്കുന്നതിൽ മുൻപ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. എന്നാൽ സഞ്ചാരികൾ‌ക്ക് പ്രത്യേക അനുമതിയില്ലാതെ പ്രവേശനമാകാമെന്ന് അടുത്തിടെയാണ് ഇളവ് അനുവദിച്ചത്. എങ്കിലും തീരത്തേയ്ക്ക് അടുക്കാൻ അനുമതിയില്ല. മത്സ്യത്തൊഴിലാളികൾക്ക് 25000 രൂപ നൽകിയാണ് ജോൺ ദ്വീപിലേക്ക് എത്തുന്നത്. ഗോത്രവർഗക്കാർക്കിടയിൽ മതപരിവർത്തനം നടത്തുകയായിരുന്നു ജോണിന്റെ ലക്ഷ്യം.

 ആക്രമണങ്ങൾ

ആക്രമണങ്ങൾ

ആദ്യ രണ്ടു തവണയും തീരത്തേയ്ക്ക് അടുക്കാൻ ശ്രമിച്ച ജോണിനെ ഗോത്രവർഗക്കാർ അമ്പെയ്തും കുന്തങ്ങൾ എറിഞ്ഞും വിരട്ടിയോടിച്ചു. കൗമാരക്കാരനായ ഗോത്രവർഗത്തിലെ കുട്ടി എയ്ത അമ്പെ ജോണിന്റെ കൈയ്യിലിരുന്ന ബൈബിളിൽ തറഞ്ഞ് കയറുകയായിരുന്നു. രണ്ടു തവണയും തിരികെയെത്തിയ ജോൺ ദ്വീപിലെ അനുഭവങ്ങൾ ഡയറിയിൽ കുറിച്ചു. മൂന്നാം തവണ ദ്വീലിലേക്ക് എത്തിയ ജോണിനെ സെന്റിനലുകൾ കൊലപ്പെടുത്തി. മൃതദേഹം കെട്ടിവലിച്ചുകൊണ്ടുപോകുന്നത് കണ്ടെന്ന് മത്സ്യത്തൊഴിലാളികൾ കരയിലുള്ള ജോണിന്റെ സുഹൃത്ത് അലക്സിനെ അറിയിക്കുകയായിരുന്നു.

മുൻ കരുതലുകൾ

മുൻ കരുതലുകൾ

ഏഷ്യയിലെ ഏറ്റവും അപകടകാരികളായ വിഭാഗമായാണ് സെന്റിനലുകളെ കണക്കാക്കുന്നത്. ആക്രമിക്കപ്പെടുമെന്ന് ബോധ്യമുണ്ടായിരുന്ന ജോൺ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. വയറിലും നെഞ്ചിലും ഷീൽഡുകൾ കെട്ടിവച്ചു. രക്തം കട്ടയാകാനുള്ള മരുന്നും വിറ്റാമിൻ ഗുളികകളും കരുതിയിരുന്നു. ഗോത്രവർഗക്കാർക്ക് തൂവാലകളും റബ്ബർ ട്യൂബുകളും സമ്മാനമായി കരുതിയിരുന്നു.

 മൃതദേഹം വീണ്ടെടുക്കാൻ

മൃതദേഹം വീണ്ടെടുക്കാൻ

ദ്വീപിലെത്തി മൃതദേഹം വീണ്ടെടുക്കുക ദുഷ്കരമാണ്. പുറംലോകത്ത് നിന്നുള്ളവരെ അമ്പുകളും കുന്തങ്ങളും കൊണ്ടാണ് സെന്റിനലുകൾ എതിരേക്കുന്നത്. വളരെകുറച്ച് വിവരങ്ങൾ മാത്രമാണ് സെന്റിനലുകളെക്കുറിച്ച് പുറംലോകത്തിന് അറിയു. ഇവരുമായി ബന്ധമുള്ള മറ്റ് ഗോത്രവർഗങ്ങളുടെ ആചാരങ്ങൾ നിരീക്ഷിച്ചും ലഭ്യമായ അറിവുകൾ വിശകലനം ചെയ്തു മറവ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ മൃതദേഹം വീണ്ടും പുറത്തെടുക്കുമെന്ന് മനസിലാക്കി. പുറലോകത്ത് നിന്ന് എത്തുന്നവരെ ഭയപ്പെടുത്താനായി മുളയിൽ കൊരുത്ത് മൃതദേഹം തീരത്ത് പ്രദർശിപ്പിക്കാറുണ്ടെന്ന് നരവംശ ശാസ്തശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

മൃതദേഹത്തിന് കാവൽ

മൃതദേഹത്തിന് കാവൽ

മത്സ്യത്തൊഴിലാളികൾക്കൊപ്പം നാവിക സേനയുടെ ബോട്ടിൽ പോലീസ് ദ്വീപിന് ചുറ്റും നിരീക്ഷണം നടത്തി. ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ മൃതദേഹത്തിന് ചുറ്റും അമ്പും വില്ലുമായി നിൽക്കുന്ന ഗോത്രവർഗക്കാരെയാണ് കണ്ടത്. ഗോത്രവർഗക്കാരെ ബുദ്ധിമുട്ടിച്ച് മൃതദേഹം വീണ്ടെടുക്കേണ്ടതില്ലെന്ന് ജോണിന്റെ കുടുംബവും അറിയിച്ചിരുന്നു.

വംശനാശ ഭീഷണി നേരിടുന്നവർ

വംശനാശ ഭീഷണി നേരിടുന്നവർ

രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞവരാണ് സെന്റിനലുകൾ. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടിഷുകാരാണ് ആദ്യമായി സെന്റിനലുകളെ പുറംലോകത്തിന് പരിചയപ്പെടുത്തുന്നത്. അത് എണ്ണായിരത്തോളമായിരുന്നു അവരുടെ ജനസംഖ്യ. പുറംലോകത്ത് നിന്നുള്ളവരുടെ ഇടപെടലുകൾ സെന്റിനലുകൾക്കിടയിൽ പകർച്ചവ്യാധികൾക്കും കൂട്ടമരണങ്ങൾക്കും ഇടയാക്കുകയായിരുന്നു.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

ഗോത്രവർഗക്കാരുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സർവൈവൽ ഇന്റർനാഷണൽ എന്ന അന്താരാഷ്ട്ര സംഘടനയാണ് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ സെന്റിനലുകൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നുണ്ടെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പുറംലോകത്ത് നിന്ന് തുടർച്ചയായുള്ള ഇടപെടൽ അവരുടെ മാനസീകവും ശാരീരികവുമായ ആരോഗ്യത്തെ ഒരുപോലെ തളർത്തുമെന്നാണ് സംഘടന മുന്നറിയിപ്പ് നൽകുന്നത്. ചെറിയ അസുഖങ്ങൾ പോലും സെന്റിനൽ ഗോത്രവർഗക്കാരെ ഭൂമുഖത്ത് നിന്ന് പാടെ തുടച്ചുനീക്കിയേക്കും.

English summary
call of efforts to retrieve body of jihn allen chau from sentinal island
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X