കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധത്തിന്റെ പേരില്‍ ഖത്തര്‍ പൗരന്‍മാര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിനുള്ള അവസരം നിഷേധിക്കരുതെന്ന്

  • By Desk
Google Oneindia Malayalam News

ദോഹ: ഖത്തറിനെതിരേ ഉപരോധം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൗരന്‍മാര്‍ക്ക് ഹജ്ജ് തീര്‍ഥാടനം നിര്‍വഹിക്കാനുള്ള അവസരം നിഷേധിക്കരുതെന്ന് ഖത്തര്‍ നാഷനല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമൈക്ക് അല്‍ മര്‍രി സൗദി ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, സൗദിയുടെ ഭാഗത്ത് നിന്ന് കൃത്യമായ തീരുമാനം ഉണ്ടാവാത്തത് പ്രയാസം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സൗദിയുടെ ഈ നിലപാട് പൗരന്‍മാരുടെ മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. റോഡ് മാര്‍ഗം പോകുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇനി എട്ടുദിവസം മാത്രമാണ് ബാക്കി. വിമാനം വഴി പോകുന്നവര്‍ ആഗസ്ത് 26നു മുമ്പേ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. എന്നാല്‍ സൗദിയുടെ ഭാഗത്ത് നിന്ന് യാത്രാനുമതിയെക്കുറിച്ചോ ഖത്തരി തീര്‍ഥാടകരുടെ സുരക്ഷയെക്കുറിച്ചോ കൃത്യമായ ഉറപ്പുകളൊന്നും സൗദി ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇതുവരേക്കും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

hajj

ഖത്തറില്‍ നിന്ന് ഹജ് യാത്ര സംഘടിപ്പിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ സൗദിയുടെ ഭാഗത്തുനിന്ന് തങ്ങള്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളെക്കുറിച്ച് കമ്മിറ്റി മുമ്പാകെ ഒട്ടേറെ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

ഖത്തര്‍ ഹജ്ജ് പ്രശ്‌നത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുകയാണെന്ന ആരോപണത്തെ അല്‍ മര്‍രി തള്ളി. ഹജ്ജ് യാത്രക്കാര്‍ക്കായി സൗദി അതിര്‍ത്തി തുറക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി അറബ് ലീഗ്, ഒ.ഐ.സി, മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ എന്നിവയെ സമീപിച്ച നടപടി സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം ഇത്തവണ ഹജ്ജിന് പോകാനിരുന്ന ആയിരക്കണക്കിന് തീര്‍ഥാടകര്‍ വിഷമസന്ധിയിലാണെന്നും അദ്ദേഹം അറിയിച്ചു.

English summary
audi Authorities should ease the restrictions imposed on Qatari Haj pilgrims as soon as possible as this constitutes a clear violation of the rights to religious practice, the National Human Rights Committee (NHRC) chairman Dr Ali bin Smaikh al-Marri said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X