ട്രംപിനെ ചൊടിപ്പിച്ച് ഓസ്ട്രേലിയ; പ്രധാനമന്ത്രിയുമായുള്ള സംഭാഷണം പാതിയില്‍ നിറുത്തി; കാരണം!!!
കുടിയേറ്റക്കാരെ അമേരിക്കയ്ക്ക് കൈമാറുന്ന ധാരണയില്‍ ഭിന്നത. 25 മിനിറ്റുകൊണ്ട് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണം ട്രംപ് അവസാനിപ്പിച്ചു.
വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അമേരിക്കന്‍ ജനതയ്ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള അതീവ ശ്രമത്തിലാണ് ട്രംപ്. അതില്‍ ട്രംപ് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്നത് അമേരിക്കയിലേക്കുള്ള കുടിയേറ്റവും അഭയാര്‍ത്ഥി പ്രവാഹവും തടയുന്നതിനാണ്. ഇതിന്റെ പേരില്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം പോലും വഷളായി. മെക്സിക്കോയുമായും ഇതിന്റെ പേരില്‍ ട്രംപ് ഇടഞ്ഞ്. ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയയുമായി ട്രംപിന് ഇടയേണ്ടി വന്നു. കാരണം കുടിയേറ്റം തന്നെ.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ച് ശകാരിച്ചതായാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒബാമയുടെ കാലത്ത് അമേരിക്കയും ഓസ്ട്രേലിയയും തമ്മില്‍ നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. അന്ന് ഇരുവരും ഒപ്പിട്ട ഒരു കരാറാണ് ട്രംപിന്റെ അനിഷ്ടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ഓസ്ട്രേലിയന്‍ തടങ്കലിലുള്ള 1250 കുടിയേറ്റക്കാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഓസ്ട്രേലിയയും തമ്മില്‍ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടിക്കുള്ള നീക്കം ടേണ്‍ബുള്‍ നടത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ഒരു മണിക്കൂര്‍ സമയമായിരുന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ട്രംപ് നീക്കി വച്ചിരുന്നത്. എന്നാല്‍ ടേണ്‍ബുള്ളിന്റെ പ്രകോപനപരമായ നീക്കത്തിലുള്ള ട്രംപിന്റെ അനിഷ്ടം മൂലം സംഭാഷണം 25 മിനിറ്റില്‍ അവസാനിപ്പിച്ചു.

താന്‍ നടത്തിയ ഏറ്റവും മോശപ്പെട്ട ഫോണ്‍ സംഭാഷണമായിരുന്നു ഇതെന്നായിരുന്നു ടേണ്ബുള്ളുമായുള്ള സംഭാഷണത്തേക്കുറിച്ച് ട്രംപിന്റെ പ്രതികരണം. അന്നേ ദിവസം താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഉള്‍പ്പെടെ നാല് രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചെന്നും ട്രംപ് പറഞ്ഞു. ഇവരുമായി താരതമ്യം ചെയ്തായിരുന്നു ട്രംപിന്റെ പരാമര്‍ശം.

അമേരിക്കയുമായി മികച്ച നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഓസ്ട്രേലിയ. ഒബാമയുടെ കാലത്ത് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പ് വച്ചിരുന്നു.

കുടിയേറ്റക്കാരെ ഏറ്റെടുക്കുമെന്ന കരാറിനെതിരെ ട്രംപ് രംഗത്തെത്തി. ഇത്തരത്തിലൊരു കരാര്‍ ഒബാമയുടെ കാലത്ത് ഒപ്പ് വയ്ക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് ഇത്തരമൊരു നടക്കാത്ത കരാറിനെക്കുറിച്ച് താന്‍ പഠിക്കുന്നതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തേക്കുറിച്ച് പ്രതികരിക്കാന്‍ ഓസ്ട്രേലിയ തയാറായില്ല. കരാറുമായി മുന്നോട്ട് പോകുമോ ഇല്ലയോ എന്നത് സംബന്ധിച്ചും ടേണ്ബുള്ളോ ഔദ്യോഗിക വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

മെക്സിക്കോ ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്മാരോട് ഇതേ രീതിയാണ് ട്രംപ് സംസാരിച്ചതെന്ന് അമേരിക്കന്‍ ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ട്രംപ് ഓസ്ട്രേലിയയോട് പ്രതികരിച്ച് മയത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയുമായി കാലങ്ങളായി തുടരുന്ന ബന്ധമാണ് അമേരിക്കയ്ക്ക്. ഇരുരാജ്യങ്ങളും തമ്മില്‍ നയപരമായ പിന്തുണയും ബന്ധവുമുണ്ട്. ഇറാഖ്, അഫ്ഖാനിസ്ഥാന് യുദ്ധങ്ങളിലും അമേരിക്കയും ഓസ്ട്രേലിയയും ഒന്നിച്ച് പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയുമായുള്ള ബന്ധം അമേരിക്ക വഷളാക്കുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്.
-
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications