• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രംപിനെ ചൊടിപ്പിച്ച് ഓസ്‌ട്രേലിയ; പ്രധാനമന്ത്രിയുമായുള്ള സംഭാഷണം പാതിയില്‍ നിറുത്തി; കാരണം!!!

  • By Jince K Benny

വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള അതീവ ശ്രമത്തിലാണ് ട്രംപ്. അതില്‍ ട്രംപ് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്നത് അമേരിക്കയിലേക്കുള്ള കുടിയേറ്റവും അഭയാര്‍ത്ഥി പ്രവാഹവും തടയുന്നതിനാണ്. ഇതിന്റെ പേരില്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം പോലും വഷളായി. മെക്‌സിക്കോയുമായും ഇതിന്റെ പേരില്‍ ട്രംപ് ഇടഞ്ഞ്. ഏറ്റവും ഒടുവില്‍ ഓസ്‌ട്രേലിയയുമായി ട്രംപിന് ഇടയേണ്ടി വന്നു. കാരണം കുടിയേറ്റം തന്നെ.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ച് ശകാരിച്ചതായാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒബാമയുടെ കാലത്ത് അമേരിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. അന്ന് ഇരുവരും ഒപ്പിട്ട ഒരു കരാറാണ് ട്രംപിന്റെ അനിഷ്ടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ട്രംപിനെ പ്രകോപിപ്പിച്ചു

ഓസ്‌ട്രേലിയന്‍ തടങ്കലിലുള്ള 1250 കുടിയേറ്റക്കാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടിക്കുള്ള നീക്കം ടേണ്‍ബുള്‍ നടത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

25 മിനിറ്റില്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു

ഒരു മണിക്കൂര്‍ സമയമായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ട്രംപ് നീക്കി വച്ചിരുന്നത്. എന്നാല്‍ ടേണ്‍ബുള്ളിന്റെ പ്രകോപനപരമായ നീക്കത്തിലുള്ള ട്രംപിന്റെ അനിഷ്ടം മൂലം സംഭാഷണം 25 മിനിറ്റില്‍ അവസാനിപ്പിച്ചു.

ഏറ്റവും മോശപ്പെട്ട സംഭാഷണം

താന്‍ നടത്തിയ ഏറ്റവും മോശപ്പെട്ട ഫോണ്‍ സംഭാഷണമായിരുന്നു ഇതെന്നായിരുന്നു ടേണ്‍ബുള്ളുമായുള്ള സംഭാഷണത്തേക്കുറിച്ച് ട്രംപിന്റെ പ്രതികരണം. അന്നേ ദിവസം താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉള്‍പ്പെടെ നാല് രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചെന്നും ട്രംപ് പറഞ്ഞു. ഇവരുമായി താരതമ്യം ചെയ്തായിരുന്നു ട്രംപിന്റെ പരാമര്‍ശം.

മികച്ച നയതന്ത്ര ബന്ധം

അമേരിക്കയുമായി മികച്ച നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഒബാമയുടെ കാലത്ത് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പ് വച്ചിരുന്നു.

കരാറിനെതിരെ ട്രംപ്

കുടിയേറ്റക്കാരെ ഏറ്റെടുക്കുമെന്ന കരാറിനെതിരെ ട്രംപ് രംഗത്തെത്തി. ഇത്തരത്തിലൊരു കരാര്‍ ഒബാമയുടെ കാലത്ത് ഒപ്പ് വയ്ക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് ഇത്തരമൊരു നടക്കാത്ത കരാറിനെക്കുറിച്ച് താന്‍ പഠിക്കുന്നതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

പ്രതികരിച്ചില്ല

ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തേക്കുറിച്ച് പ്രതികരിക്കാന്‍ ഓസ്‌ട്രേലിയ തയാറായില്ല. കരാറുമായി മുന്നോട്ട് പോകുമോ ഇല്ലയോ എന്നത് സംബന്ധിച്ചും ടേണ്‍ബുള്ളോ ഔദ്യോഗിക വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

ട്രംപ് അല്പം മയപ്പെട്ടത് ഓസ്‌ട്രേലിയയോട്

മെക്‌സിക്കോ ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്മാരോട് ഇതേ രീതിയാണ് ട്രംപ് സംസാരിച്ചതെന്ന് അമേരിക്കന്‍ ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ട്രംപ് ഓസ്‌ട്രേലിയയോട് പ്രതികരിച്ച് മയത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാലങ്ങളായി തുടരുന്ന ബന്ധം

ഓസ്‌ട്രേലിയയുമായി കാലങ്ങളായി തുടരുന്ന ബന്ധമാണ് അമേരിക്കയ്ക്ക്. ഇരുരാജ്യങ്ങളും തമ്മില്‍ നയപരമായ പിന്തുണയും ബന്ധവുമുണ്ട്. ഇറാഖ്, അഫ്ഖാനിസ്ഥാന്‍ യുദ്ധങ്ങളിലും അമേരിക്കയും ഓസ്‌ട്രേലിയയും ഒന്നിച്ച് പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയുമായുള്ള ബന്ധം അമേരിക്ക വഷളാക്കുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്.

English summary
Trump blasted Australian PM Malcolm Turnbull over refugee agreement. Turnbull had attempted to confirm that US would honour pledge. Trump has behaved similarly in chats with other leaders: Officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X