പ്രമുഖ നടിയുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ 'അതിരുവിട്ടു'!! പിന്നാലെ വന്നു വിലക്ക്... ഒടുവില്‍ നടി ചെയ്തത്
കംബോഡിയന്‍ നടി ഡെന്നി ക്വാനാണ് പ്രതിക്കൂട്ടിലായത്
നോം പെന്‍: പ്രശസ്ത നടിമാര്‍ തങ്ങളുടെ വ്യത്യസ്ത പോസുകളിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുക ഇന്നത്തെ കാലത്ത് അത്ര വലിയ വാര്‍ത്തയല്ല. അതുകൊണ്ട് അവര്‍ക്കു കരിയറില്‍ ഗുണമല്ലാതെ ദോഷമൊന്നും ഉണ്ടായിട്ടുമില്ല. എന്നാല്‍ ഒരു നടിക്ക് തന്റെ ഫേസ്ബുക്ക് ചിത്രങ്ങള്‍ കൊടുത്തത് നല്ല എട്ടിന്റെ പണിയാണ്. ഇനിയൊരു വര്‍ഷത്തേക്ക് സിനിമകളില്‍ അഭിനയിക്കുന്നതിന് നടിക്കു വിലക്കേര്‍പ്പെടുത്തി.

പ്രശസ്ത കംബോഡിയന്‍ നടിയായ 24 കാരി ഡെന്നി ക്വാനാണ് ഈ ദുരനുഭവം നേരിട്ടത്. നടിയുടെ ചിത്രങ്ങള്‍ ഏറെ സെക്സിയാണെന്നും ഇതു രാജ്യത്തിന്റെ സംസ്കാരത്തിനു തന്നെ നിരക്കാത്തതാണെന്നും അതിനാല്‍ ഒരു വര്‍ഷത്തേക്ക് വിലക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

ഫേസ്ബുക്കില്‍ ഡെന്നിന് മൂന്നു ലക്ഷത്തിലേറെ ആരാധകരാണുള്ളത്. അതേസമയം, ഡെന്നിനെ വിലക്കിയതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഒരു നടി രംഗത്തുവന്നു. രാജ്യത്തെ സാംസ്കാരിക മേഖലയിലുള്ളവര്‍ സ്വന്തം മകളെപ്പോലെയാണോ ഡെന്നിനെ കാണുന്നതെന്ന് അവര്‍ പരിഹസിച്ചു.

കംബോഡിയയില്‍ സെക്സിയായിട്ടുള്ള നിരവധി ആര്‍ട്ടിസ്റ്റുകളുണ്ട്. ഷൂട്ടിങില്‍ വളരെ സെക്സിയായി ഏതു തരത്തിലുള്ള വേഷങ്ങളിലും അവര്‍ അഭിനയിക്കാറുണ്ട്. ഏതു തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കാന്‍ തനിക്കു അവകാശമുണ്ടെന്നും ഡെന്നി പറഞ്ഞു.

വിലക്ക് വന്നതോടെ ഡെന്നി തന്റെ നിലപാടിലും മാറ്റം വരുത്തി. ഇനി അത്തരത്തിലുള്ള സെക്സിയായ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രമിക്കുമെന്ന് ഡെന്നി വ്യക്തമാക്കി.

ഡെന്നിക്കെതിരായ വിലക്കിനെതുടര്‍ന്ന് രാജ്യത്തെ വനിതാവകാശ സംഘടനയായ സിലാക്ക രംഗത്തുവന്നു. സ്ത്രീയായതു കൊണ്ടു മാത്രമാണ് അവര്‍ക്കെതിരേ ഇത്തരമൊരു നടപടിയുണ്ടായതെന്നു സംഘടനയുടെ മേധാവിയായ തിഡ ക്യൂസ് പറഞ്ഞു. യാഥാസ്തിക നിലപാട് കംബോഡിയന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications