തട്ടം ധരിയ്ക്കുന്നതില്‍ നിന്നും മുസ്ലീം വിദ്യാര്‍ഥിനിയെ സ്കൂള്‍ വിലക്കി
ലണ്ടന്‍: തട്ടമിടുന്നതില്‍ നിന്നും മുസ്ലീം വിദ്യാര്‍ഥിനിയെ വിലക്കിയ ലണ്ടന്‍ സ്‌കൂളിന്റെ നടപടി വിവാദമാകുന്നു. ലണ്ടനിലെ കാംഡെന്‍ ഗേള്‍സ് സ്‌കൂളാണ് വിവാദത്തില്‍ പെട്ടത്. മുഖവും തലമുടിയും പൂര്‍ണമായി മറഞ്ഞിരിയ്ക്കുന്ന തട്ടം ധരിയ്ക്കുന്നതില്‍ നിന്നാണ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വിലക്കിയത്. ആറാം ഫോം വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇതേ സ്‌കൂളിലാണ് വിദ്യാര്‍ഥിനി പഠിച്ചത്.
തന്റേതായ കാരണങ്ങള്‍ കൊണ്ടാണ് കുട്ടി തട്ടം (നിഖാബ്) ധരിച്ചതെന്നും സ്‌കൂളിന്റെ നടപടിയെത്തുടര്‍ന്ന് കുട്ടിയ്ക്ക് തട്ടമിടാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടിയുടെ സഹോദരി പ്രതികരിച്ചു. മുന്‍പ് ഇത്തരം വിലക്ക് ഇല്ലായിരുന്നെന്നും തങ്ങളുടെ മതവിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ് സ്‌കൂളിന്റെ നടപടിയെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍.

സ്‌കൂളില്‍ മുന്‍പ് തട്ടമിടുന്നതിന് വിലക്കില്ലായിരുന്നതായി ചില പൂര്‍വ വിദ്യാര്‍ഥിനികളും സാമൂഹിക പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. ലോകത്തിലെ തന്നെ മികച്ച നൂറ് സ്‌കൂളുകളില്‍ ഒന്നാണ് കാംഡെന്‍ ഗേള്‍സെന്നാണ് മാനേജ്‌മെന്റിന്റെ അവകാശ വാദം. ഇത്തരമൊരു സ്‌കൂളിലാണ് തട്ടമിട്ടതിന് വിദ്യാര്‍ഥിയെ വിലക്കിയതും പുറത്താക്കല്‍ നടപടി വരെ എത്തിയതും.
എന്നാല്‍ സ്‌കൂളിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം തട്ടം ധരിയ്ക്കുന്നതെന്നും, അധ്യാപകര്‍ക്ക് വിദ്യാര്‍ഥിനിയെ കാണാന്‍ കഴിയാതെ വരുമെന്നും പഠനത്തെ അത് ബാധിയ്ക്കുമെന്നും സ്‌കൂള്‍ അധികൃതര്‍. സംഭവത്തെപ്പറ്റി കൂടുതല്‍ പ്രതികരിയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications