എന്താണ് ഒട്ടക പനി? അപകടകാരിയാണോ, ലക്ഷണങ്ങള്‍ എന്തൊക്കെ? അറിയാം വിശദമായി
ഖത്തർ: ഫിഫാ ലോകകപ്പ് ആവേശത്തിലാണ് ലോകം. ഖത്തർ ഉൾപ്പെടെ ആവേശത്തിലാണ്. കൊവിഡ് മഹാമാരിക്ക് ശേഷം ആളുകൾക്ക് ഒന്നാകെ ആഘോഷമാക്കാൻ ലഭിച്ച വലിയൊരു അവസരം കൂടിയായിരുന്നു ലോകകപ്പ്. ലോകം തന്നെ ആവേശത്തിൽ മുഴുകുമ്പോഴാണ് ആ വെല്ലുവിളി എത്തുന്നത്. ഖത്തറിൽ നിന്നുള്ള പുതിയ വൈറസ് വ്യാപനം.
മിഡിൽ ഈസ്റ്റ് റെസ്പറേറ്ററി സിൻണ്ട്രോം (മെഴ്സ്-കോവ്) മൂലമുണ്ടാകുന്ന അണുബാധയാണ് ഈ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. പൊതുവെ ക്യാമൽ ഫ്ലൂ അഥവാ ഒട്ടകപ്പനി എന്നാണ് ഈ അണുബാധ അറിയപ്പെടുന്നത്. വൈറസ് ബാധയുള്ള ആളുകൾക്ക് പനിയും ശ്വാസതടസവും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് ലഭിച്ച വിവരം. അതേസമയം, ഖത്തർ ഇത്തരത്തിലുള്ള രോഗങ്ങൾ വ്യാപിക്കാതിരിക്കാൻ കൃത്യമായ ആരോഗ്യ സംവിധാനങ്ങൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രോഗബാധ വ്യാപിക്കാതിരിക്കാൻ പ്രത്യേക പഠനം തന്നെ നടത്തിയിട്ടുണ്ട്.

എന്താണ് മേഴ്സ് കോവ് :
മേഴ്സ് കോവ് (MERS-COV) എന്നറിയപ്പെടുന്ന വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂനോട്ടിക് വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ഡ്രോമെഡറി ഒട്ടകങ്ങളിലെ അണുബാധയാണ് മേഴ്സ് കോവ്.

മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ പകരുന്ന ഒരു സൂനോട്ടിക് വൈറസാണിതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സമ്പർക്കത്തിലൂടെയാണ് പ്രധാനമായും രോഗബാധയുണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഡബ്ലിയുഎച്ച്ഒയിൽ (WHO) റിപ്പോർട്ട് ചെയ്യപ്പെട്ട മെർസ് കേസുകളിൽ 35 ശതമാനവും മരണത്തിലെത്തിയതായാണ് കണക്കാക്കുന്നത്.

ആഗോളതലത്തിൽ വൈറസ് ബാധ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതോടെയാണ് ആശങ്ക ഇരട്ടിച്ചത്. യുകെഎച്ച്എസ്എ ഡാറ്റ അനുസരിച്ച് 2,600 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 2012 ഏപ്രിൽ മുതൽ 2022 ഒക്ടോബർ വരെ 935 മരണങ്ങളും ഈ വൈറസ് ബാധ കാരണമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മഹാമാരിക്ക് തുടക്കംകുറിക്കാന്‍ മാത്രം ശക്തമായ വൈറസുകളില്‍ ഒന്നാണ് മേര്‍സ് എന്നാണ് ഡബ്യൂഎച്ച്ഒ പറയുന്നത്.

എന്തെല്ലാമാണ് രോഗലക്ഷണങ്ങൾ
പനി, ചുമ, ശ്വാസതടസ്സം എന്നുവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ചില രോഗികള്‍ക്ക് ന്യുമോണിയ കാണാറുണ്ടെങ്കിലും മേര്‍സ് സ്ഥിരീകരിക്കുന്ന എല്ലാവരിലും ന്യുമോണിയ സാധ്യത ഇല്ല. വയറിളം ഉള്‍പ്പെടെയുള്ള ഉദര സംബന്ധമായ ബുദ്ധിമുട്ടുകളും രോഗികളില്‍ ഉണാവാറുണ്ട്....

പ്രയാമായവര്‍, പ്രത്യേകിച്ച് രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലും വൃക്ക സംബന്ധമായ അസുഖങ്ങള്‍. കാന്‍സര്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍, രക്താതിമര്‍ദ്ദം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.












Click it and Unblock the Notifications