ബീജവും അണ്ഡവും ഇല്ലാതെ കുഞ്ഞ് ജനിക്കുമോ? ശാസ്ത്രലോകത്തിന്റെ നിർണായക കണ്ടെത്തല്‍
ബീജവും അണ്ഡവും സംയോജിച്ച് ഗർഭപാത്രത്തിനകത്ത് വെച്ച് ഭ്രൂണമുണ്ടാവുകയും അത് വളർന്ന് മനുഷ്യനായി മാറുകയും ആണല്ലോ. എന്നാൽ ബീജവും അണ്ഡവും സംയോജിക്കാതെ തന്നെ കുഞ്ഞുണ്ടായാലോ? അതെ ഭാവിയിൽ ഒരുപക്ഷേ ഇങ്ങനെ സംഭവിച്ചേക്കാം.
ബീജവും അണ്ഡവും ജൈവികമായി സംയോജിക്കാതെ തന്നെ മനുഷ്യക്കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ സാധിക്കുന്ന കാലം അത്ര ദൂരെയല്ല എന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന സൂചന. യുഎസിൽ നിന്നും യുകെയിൽ നിന്നുമുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഭാവിയിൽ ചരിത്ര സംഭവമായി മാറാൻ പോകുന്ന ഒരു കണ്ടെത്തലായിരിക്കാം ഇത്.

ബീജവും അണ്ഡവുമില്ലാതെ മൂലകോശങ്ങളിൽ നിന്ന് മനുഷ്യഭ്രൂണത്തിന് സമാനമായ കൃത്രിമ ഭ്രൂണമാണ് ഗവേഷകർ നിർമിച്ചത്. എന്നാൽ ഭ്രൂണത്തിൽ ഉള്ളപോലെ മിടിക്കുന്ന ഹൃദയമോ, മസ്തിഷ്കമോ പോലെയുള്ള അവയവങ്ങളൊന്നും ഉണ്ടാവില്ല. എന്നാൽ പ്ലാസന്റ, മഞ്ഞക്കരു, ഭ്രൂണം എന്നിവ ഉൾപ്പെടുന്ന കോശമാണ് കാണാനാവുക എന്നും ഗവേഷകർ പറഞ്ഞു. അതേസമയം, ഈ ഗവേഷണം ഇതുവരെ ഒരു ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടില്ല, ഗവേഷണം ആദ്യം റിപ്പോർട്ട് ചെയ്തത് ദി ഗാർഡിയൻ ആണ്.
ഗവേഷകർ നിർമിച്ച മനുഷ്യന്റേതിന് സമാനമായ ഭ്രൂണത്തെ വിവിധ പഠനങ്ങൾക്കാണ് ഉപയോഗിക്കാനാവുക. ജനിതക വൈകല്യങ്ങളുടേയും ആവർത്തിച്ച് ഗർഭം അലസുന്നതിന്റെയും ജീവശാസ്ത്രപരമായ കാരണങ്ങൾ കണ്ടെത്തുന്നതിന് ഈ ഭ്രൂണം ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. ഇത് മനുഷ്യന്റെ ഭ്രൂണമല്ല. അത് തങ്ങൾ ഉറപ്പിച്ചു പറയുന്നുവെന്ന് പ്രൊഫസർ മഗദ്ലെൻസ് പറയുന്നു.
മനുഷ്യ ഭ്രൂണത്തിന്റെ മാതൃകയാണിത്. എന്തുകാെണ്ട് ഗർഭധാരണം പരജായപ്പെടുന്നു, എന്തുകൊണ്ട് ഗർഭം അലസ്സുന്നു, എന്തുകൊണ്ടാണ് ഗർഭാവസ്ഥയിൽ ഇരിക്കേ പല അസുഖങ്ങളും ബാധിക്കുന്നു തുടങ്ങിയ നിർണായകമായ വിവരങ്ങൾ മനസ്സിലാതക്കുന്നതിന് ഈ കണ്ടെത്തൽ സഹായിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊ. മഗ്ദലെൻസ സെർനിക്ക പറയുന്നു.
പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സിന്തറ്റിക് ഭ്രൂണ മൂല കോശങ്ങളുടെ റീപ്രോഗ്രാംമിംഗ് വഴി യഥാർത്ഥ മനുഷ്യ ഭ്രൂണം പോലെയുള്ള മാതൃകകൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്. സമീപകാലത്തൊന്നും സിന്തറ്റിക് ഭ്രൂണങ്ങൾ മനുഷ്യരിലെ വൈദ്യ പരിശോധനയക്ക് ഉപയോഗിക്കാൻ ആകുമോ എന്നതിൽ വ്യക്തതയില്ല.
നിലവിൽ സിന്തറ്റിക് മോഡൽ മനുഷ്യ ഭ്രൂണങ്ങൾ ലബോറട്ടറി ടെസ്റ്റ് ട്യൂബുകളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. അവയെ ഗർഭപാത്രത്തിൽ വെയ്ക്കുന്നത് നിയമവിരുദ്ധമാണ്. അണ്ഡത്തിന്റെയും ബീജത്തിന്റെയും സംയോജനത്തിൽ നിന്ന് രൂപപ്പെടുന്ന സിന്തറ്റിക് ഭ്രൂണങ്ങളും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും നിർണയിക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്നാണ് സെർനിക്കപറയുന്നു












Click it and Unblock the Notifications