നിങ്ങള്‍ ചുടു കാപ്പികുടിക്കുന്നവരാണെങ്കില്‍ ജാഗ്രതൈ;കാന്‍സറിനു കാരണമായേക്കാമെന്ന് പഠനം
ലണ്ടന്‍: ദിവസേന പല തവണ കാപ്പി കുടിക്കുന്നവര്‍ ജാഗ്രതൈ .ചുടുകാപ്പി കാന്‍സറിനു കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍ .ലോകാരോഗ്യ സംഘടനയുടെ കീഴിലുളള കാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് അമിത ചൂടുളള പാനീയങ്ങള്‍ കാന്‍സറിനു കാരണമായേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
വെളളം ,കാപ്പി,ചായ തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുളള ഏതു പാനീയവും അന്നനാളത്തിലെ കാന്‍സറിനു കാരണമാവുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2012 ല്‍ നാലു ലക്ഷം പേരാണ് അന്നനാളത്തിലെ കാന്‍സര്‍മൂലം മരിച്ചത്. കാപ്പി നേരിട്ട് കാന്‍സറിനു കാരണമാവുന്നു എന്നതിന് തെളിവൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു.

ലിയോണിലെ അന്താരാഷ്ട്ര കാന്‍സര്‍ കേന്ദ്രം നടത്തിയ പഠനത്തില്‍ അസംസ്‌കൃത മാംസം കാന്‍സറിനു കാരണമാവുമെന്ന് കണ്ടെത്തിയിരുന്നു. മൃഗങ്ങളിലും മനുഷ്യരിലുമായി നടത്തിയ ഒട്ടേറെ പരീക്ഷണള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. കാപ്പി കാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതു വരെ സാധിച്ചിട്ടില്ല.












Click it and Unblock the Notifications