• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണം തിരിച്ചറിയാനാകുന്നില്ലേ ; മരണമടുത്തു

മൂക്കും മനുഷ്യന്റെ ആയുസ്സും തമ്മിലെന്താ ബന്ധം എന്നൊന്നും ചോദിക്കല്ലേ. എന്നാല്‍ ചില ബന്ധങ്ങളുണ്ടെന്ന് പറയുകയാണ് ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. ഗന്ധങ്ങള്‍ വേര്‍തിരിച്ചറിയാനുളള കഴിവുകള്‍ കുറയുന്നതായി തോന്നുന്നെങ്കില്‍ നിങ്ങളുടെ ആയുസ്സ് കുറയുന്നതിന്റെ സൂചനയാണിതെന്ന് ഇവര്‍ പറയുന്നു.

പ്രായമേറുന്തോറും ഗന്ധങ്ങള്‍ തിരിച്ചറിയാനുളള കഴിവ് നഷ്ടപ്പെടുന്നതായി അനുഭവപ്പെടുകയാണെങ്കില്‍ അത് ഗൗരവകരമായി കാണണമെന്നാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. കാരണം നിങ്ങളുടെ ആയുസ്സ് എണ്ണപ്പെട്ടിരിക്കുകയാണ്. കൂടിവന്നാല്‍ ഒരു അഞ്ചുവര്‍ഷം കൂടി ജീവിതം മുന്നോട്ടുപോയേക്കാം.

57 നും 85നും ഇടയില്‍ പ്രായമുളള 3,000 ആള്‍ക്കാരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഓറഞ്ച്. കുരുമുളക്, മത്സ്യം, ലെതര്‍ തുടങ്ങി നിത്യജീവിതത്തില്‍ നാം അടുത്തറിയാറുളള വിവിധ വസ്തുക്കളുടെ മണം ഇവരോട് തിരിച്ചറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ മണം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട 39 ശതമാനത്തോളം ആളുകള്‍ അടുത്ത അഞ്ചുവര്‍ഷത്തിനിടെ മരണമടഞ്ഞു. പുകവലി, മദ്യത്തിന്റെ അമിതോപയോഗം എന്നിവയെല്ലാം മനുഷ്യന് മണം തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് എത്തിച്ചേക്കാമെന്ന് ഇവര്‍ പറയുന്നു.

ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ മനുഷ്യനെക്കാള്‍ കഴിവ് മൃഗങ്ങള്‍ക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്. മനുഷ്യന് ആറ് മില്യന്‍ ഗന്ധകോശങ്ങള്‍ ഉളളതായാണ് കണക്ക്. പട്ടികള്‍ക്ക് 220 മില്യനാണുളളത്. ലോകത്ത് ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ഏറ്റവും കൂടുതല്‍ കഴിവുളളത് ആഫ്രിക്കന്‍ ആനകള്‍ക്കാണ്. ഇവയ്ക്ക് മനുഷ്യനെക്കാള്‍ പത്തിരട്ടി എളുപ്പത്തില്‍ ഗന്ധങ്ങള്‍ വേര്‍തിരിച്ചറിയാനുളള ശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍.

ഇനി ഗന്ധങ്ങള്‍ തിരിച്ചറിയാനുളള കഴിവില്ലെന്ന് കരുതി അടുത്ത അഞ്ചുവര്‍ഷത്തിനിടെ മരണത്തെ മുഖാമുഖം കാണേണ്ടിവരുമെന്ന ഭയമൊന്നും വേണ്ട കേട്ടോ. അത് പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ കൂടിയായേക്കുമെന്ന സൂചനയും ഗവേഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.

English summary
scientists found that the loss of your sense of smell could be an early warning sign of death.Its according to a long-term study of 3,000 adults between the ages of 57 and 85 by the University of Chicago. Many with worst sense of smell were all dead within five years.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more