30 വര്‍ഷമായി മുടങ്ങാതെ ലോട്ടറിയെടുത്തു, ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചു.. ഒന്നല്ല, രണ്ട് തവണ
30 വര്‍ഷമായി ലോട്ടറി മുടങ്ങാതെ എടുക്കുന്നയാഴാണ് ഫോണ്‍ ക്യൂ. എന്നാല്‍ ഇതാദ്യമായാണ് ലോട്ടറിയില്‍ വിജയിക്കാനാകുന്നത്.

ലോട്ടറി വിജയങ്ങള്‍ പലപ്പോഴും ആകാംക്ഷയും കൗതുകവും ഉണര്‍ത്താറുണ്ട്. ഏറെ നാളായി ലോട്ടറി എടുത്ത് വിജയം നേടാനാകാത്തവരും ആദ്യ നറുക്കില്‍ തന്നെ ലോട്ടറി വിജയം തേടിയെത്തുന്നവരും ഇന്ന് പുതിയ സംഭവമല്ലാതായിരിക്കുന്നു. എന്നാല്‍ ഒരിക്കലെങ്കിലും ലോട്ടറി വിജയം തങ്ങളെയും കടാക്ഷിക്കും എന്ന പ്രതീക്ഷയില്‍ നിരവധി പേര്‍ ലോട്ടറി എടുക്കാറുണ്ട്.
അത്തരത്തില്‍ പതിറ്റാണ്ടുകളായി ലോട്ടറി എടുക്കാന്‍ തുടങ്ങിയിട്ട് ഒടുവില്‍ ലോട്ടറി ഭാഗ്യം സമ്മാനിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കാനഡയിലെ ഒന്റാറിയോ നിവാസിയായ ഫോണ്‍ ക്യൂ എന്നയാള്‍ക്കാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോട്ടറി വിജയം എത്തിയിരിക്കുന്നത്. 30 വര്‍ഷമായി ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നയാളാണ് ഫോണ്‍ ക്യൂ എന്ന ജ്വല്ലറി ജീവനക്കാരന്‍.

ജ്വല്ലറിയിലെ ജോലിക്കാരന്‍, ഇന്ന് കോടിപതി
പോക്കര്‍ ലോട്ടോ ഓള്‍ ഇന്‍ എന്ന മിസിസാഗയിലെ ജനപ്രിയമായ ലോട്ടറിയാണ് ഫോണ്‍ ക്യൂവിന് വന്‍ ഭാഗ്യം സമ്മാനിച്ചിരിക്കുന്നത്. മിസിസാഗയിലെ ഒരു ജ്വല്ലറി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഫോണ്‍ ക്യൂ മിസിസാഗയില്‍ തന്നെയാണ് താമസിക്കുകയും ചെയ്യുന്നത്. ഒരിക്കല്‍ മിസിസാഗയിലെ ബേണ്‍ഹാംതോര്‍പ്പ് റോഡിലെ പെട്രോ കാനഡയില്‍ നിന്ന് പോക്കര്‍ ലോട്ടോ ഓള്‍ ഇന്‍ തിരഞ്ഞെടുത്ത് ഫോണ്‍ ക്യൂ ടിക്കറ്റ് വാങ്ങിയിരുന്നു.

അടിച്ചത് രണ്ട് ലോട്ടറി
പെട്രോള്‍ പമ്പിലെത്തി ലോട്ടോ ഗെയിം കളിച്ച അദ്ദേഹം അമ്പരന്ന് പോയി. രണ്ട് തവണയാണ് അദ്ദേഹത്തിന് ഇതില്‍ സമ്മാനം ലഭിച്ചത്. പോക്കര്‍ ലോട്ടോ തന്റെ പ്രിയപ്പെട്ട ഗെയിമാണ് എന്നും വിജയിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ വിശ്വസിക്കാനായില്ല എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആദ്യം തന്റെ ഭാര്യയോട് പങ്ക് വെച്ചു എന്നും അവര്‍ക്കും വലിയ സന്തോഷമായി എന്നും ഫോണ്‍ ക്യു പറയുന്നു.

സമ്മാനം കോടികള്‍
2022 ഡിസംബര്‍ 30-ന് ആയിരുന്നു ഫോണ്‍ ക്യുവിന്റെ വിജയം. ആദ്യം 140,789.20 ഡോളര്‍ ( ഏകദേശം 1,16,44,207 കോടി രൂപ ) വിലമതിക്കുന്ന ഒരു ജാക്ക്പോട്ട് നേടിയ ഫോണ്‍ ക്യൂവിന് ഗെയിമിന്റെ െൈലവ് ഇന്നിലൂടെ 5000 ഡോളര്‍ ( ഏകദേശം 4,13,534 ലക്ഷം രൂപ ) കൂടി ലഭിച്ചു. ഇതോടെ ആകെ 145,789.20 ഡോളര്‍ ( ഏകദേശം 1,20,57,741 കോടി രൂപ ) ഫോണ്‍ ക്യുവിന് സമ്മാനമായി ലഭിക്കും.

യാത്രയാണ് ആദ്യ പ്ലാന്‍
സമ്മാനത്തുക കൈപറ്റാന്‍ ടൊറന്റോയിലെ ഒ എല്‍ ജി പ്രൈസ് സെന്ററില്‍ ഫോണ്‍ ക്യു എത്തിയിരുന്നു. സമ്മാനം ലഭിച്ച കാശ് കൊണ്ടാണ് എന്താണ് പദ്ധതി എന്ന ചോദ്യത്തിന് കാനഡയിലേക്ക് ഒരു ദീര്‍ഘയാത്ര ആലോചനയിലുണ്ട് എന്നും ബാക്കി കാര്യം പങ്കാളിയുമായി ആലോചിച്ച് തീരുമാനിക്കും എന്നും ഫോണ്‍ ക്യു പറഞ്ഞു.












Click it and Unblock the Notifications