12 വര്‍ഷത്തോളം ലോട്ടറിയെടുത്തു; ഭാഗ്യം വന്നില്ല, ഒടുവില്‍ എത്തിയത് കോടികളുമായി, ആഘോഷിച്ച് യുവാവ്

ജീവിതത്തില്‍ ഒട്ടും ഭാഗ്യം നമുക്കില്ലെന്ന് തോന്നുന്ന നിമിഷങ്ങളുണ്ടാവാം. എന്നാല്‍ ഏത് ഭാഗ്യത്തിനായും കാത്തിരിക്കുകയാണ് വേണ്ടത്. അത്തരമൊരു ഭാഗ്യത്തിനായി കാത്തിരുന്ന ഒരു യുവാവ് ഇപ്പോള്‍ വലിയ ആവേശത്തിലാണ്.

canada lottery

ടൊറന്റോ: ഭാഗ്യം തൊട്ട് തീണ്ടിയില്ലാത്ത ഒരു യുവാവിനെ തേടി ഭാഗ്യമെത്തിയാലോ? ദീര്‍ഘകാലം കാത്തിരുന്ന് പ്രതീക്ഷ നശിച്ച സമയത്താണ് ഇയാളെ തേടി ആ മഹാഭാഗ്യമെത്തിയത്. വമ്പനൊരു ലോട്ടറി ഇയാള്‍ക്ക് അടിച്ചിരിക്കുകയാണ്. കുടുംബത്തോടൊപ്പമിരുന്ന് ഈ നേട്ടം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കാനഡയില്‍ നിന്നുള്ള ഈ യുവാവ്.

ഇയാളുടെ അനുഭവം കേട്ടാല്‍ ആഘോഷിക്കാന്‍ മാത്രമുള്ളതാണ് അതെന്ന് മനസ്സിലാവും. തനിക്ക് കിട്ടിയ ഭാഗ്യം അത്ര എളുപ്പത്തില്‍ ആര്‍ക്കും ലഭിക്കുന്നതല്ലെന്ന് ഇയാള്‍ പറുയന്നു. വര്‍ഷങ്ങളോളം താന്‍ തന്നെ ആ നേട്ടത്തിനായി കാത്തിരുന്ന കാര്യവും ഇയാള്‍ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്.....

പുതുവത്സരത്തിലെ ഭാഗ്യം

പുതുവത്സരത്തിലെ ഭാഗ്യം

image credit: OLG

പുതുവത്സരമെന്നാല്‍ ഇത്തവണത്തേതാണെന്നാണ് ഈ യുവാവ് പറയുന്നു. എന്നെന്നും ഓര്‍ത്തുവെക്കാവുന്ന ഒരു ഭാഗ്യം തന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് പുതുവത്സരം കൂടിയാണെന്ന് പൗലോ ഹെന്റിക് അവിറോ പറയുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുതുവത്സര ദിനത്തില്‍ പൗലോയെ തേടി ഭാഗ്യമെത്തിയത്. 38കാരനായ പൗലോ ഇപ്പോള്‍ വലിയ ആവേശത്തിലാണ്. ജീവിതത്തില്‍ നല്ലതായി ഒന്നും ഓര്‍ക്കാനില്ലാത്ത പൗലോക്ക് ഇനി ജീവിത കാലം മുഴുവന്‍ ഈ നേട്ടം ഓര്‍ത്തിരിക്കാം.

12 വര്‍ഷമായി ലോട്ടറിയെടുക്കുന്നു

12 വര്‍ഷമായി ലോട്ടറിയെടുക്കുന്നു

പാലോയെ സംബന്ധിച്ച് കഷ്ടപ്പാടിന്റെ വലിയൊരു ചരിത്രം തന്നെ ലോട്ടറിയുടെ കാര്യത്തില്‍ പറയാനുണ്ട്. ഒരുപാട് കാലമായി പൗലോ ലോട്ടറിയെടുക്കാന്‍ തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ പന്ത്രണ്ട് വര്‍ഷത്തോളം സമ്മാനം അടിക്കുമെന്ന പ്രതീക്ഷയില്‍ ലോട്ടറിയെടുക്കുകയാണ്. ഒരു ദശാബ്ദത്തോളം ടിക്കറ്റെടുത്തിട്ടും പൗലോ ഒരിക്കല്‍ പോലും നിരാശപ്പെട്ടിരുന്നില്ല. തന്നെ തേടി ഭാഗ്യം വരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. കാനഡയിലെ ഒന്താരിയോയിലെ ഹാമില്‍ട്ടന്‍ സ്വദേശിയാണ് പൗലോ. ഒരു സാധാരണ ജീവനക്കാരനാണ് അദ്ദേഹം.

ലോട്ടറി മാറ്റിയപ്പോള്‍ ഭാഗ്യമെത്തി

ലോട്ടറി മാറ്റിയപ്പോള്‍ ഭാഗ്യമെത്തി

പൗലോ ഇപ്പോള്‍ ഒരു മേല്‍ക്കൂര നന്നാക്കുന്ന ജീവനക്കാരനാണ്. പന്ത്രണ്ട് വര്‍ഷം ലോട്ടറിയെടുത്തിട്ടും സമ്മാനം അടിക്കാതെ വന്നതോടെ ഇത്തവണ തന്ത്രം മാറ്റിയിരുന്നു മറ്റൊരു ടിക്കറ്റ് എടുക്കാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്. നൂറ് ഡോളറിന്റെ ഇന്‍സ്റ്റന്റ് അള്‍ട്ടിമേറ്റ് ടിക്കറ്റാണ് പൗലോ എടുത്തത്. ഇത് കുറച്ച് വിലയേറിയതായിരുന്നു. എന്നാല്‍ ഈ ടിക്കറ്റ് ഭാഗ്യരൂപത്തില്‍ പൗലോയുടെ ജീവിതത്തിലേക്ക് എത്തുകയായിരുന്നു. ഇത്രയും വലിയ തുകയ്ക്ക് ലോട്ടറി എടുത്തപ്പോള്‍ അത് അടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. നഷ്ടമുണ്ടാക്കുമെന്നായിരുന്നു ഇയാളുടെ സുഹൃത്തുക്കള്‍ പോലും കരുതിയത്.

ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഭാഗ്യം

ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഭാഗ്യം

പുതുവത്സര ദിനത്തിലാണ് പൗലോ ടിക്കറ്റ് പരിശോധിച്ചത്. വലിയൊരു സര്‍പ്രൈസായിരുന്നു പൗലോയെ കാത്തിരുന്നത്. ഡിസംബര്‍ 31ന് നറുക്കെടുത്ത ടിക്കറ്റിന് ഒരു മില്യണ്‍ കനേഡിയന്‍ ഡോളറാണ് സമ്മാനമായി അടിച്ചത്. അതായത് ആറ് കോടിയില്‍ അധികം രൂപ വരുന്ന തുകയാണിത്. പൗലോയ്ക്ക് ഈ നേട്ടം വിശ്വസിക്കാന്‍ പോലും പറ്റാത്തതാണ്. പുതുവത്സര ദിനത്തിലാണ് താന്‍ ഈ ടിക്കറ്റ് പരിശോധിച്ചതെന്ന് പൗലോ പറയുന്നു. ഇതിലും നന്നായി ഒരു പുതുവത്സരം തുടങ്ങാന്‍ സാധിക്കില്ല. ഭയങ്കര സന്തോഷത്തിലാണ് ഞാന്‍. ആവേശം കൊണ്ട് അലറിക്കരയുകയായിരുന്നു താനെന്നും യുവാവ് പറഞ്ഞു.

ജീവിതം മാറിമറിഞ്ഞു

ജീവിതം മാറിമറിഞ്ഞു

കോടികള്‍ ബാങ്ക് അക്കൗണ്ടില്‍ എത്തിയതോടെ പൗലോ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. വല്ലാത്തൊരു സന്തോഷം തോന്നുന്നു. ഒരു മില്യണ്‍ ഡോളര്‍ അടിക്കുകയെന്ന് പറഞ്ഞാല്‍ ചെറിയ കാര്യമല്ലെന്ന് പൗലോ പറഞ്ഞു. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് അദ്ദേഹം സമ്മാനം വാങ്ങിയത്. വൈകാതെ തന്നെ പുതിയൊരു വീട് വെക്കും. ഗൃഹപ്രവേശ പാര്‍ട്ടി ഭാവിയില്‍ ഉണ്ടായേക്കാമെന്നാണ് പൗലോ സൂചിപ്പിക്കുന്നു. പുതിയ വീടിനായി ഈ പണം നിക്ഷേപിക്കും. ഈ ടിക്കറ്റ് ബിസി ബീ ഫുഡ് മാര്‍ട്ടില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+