കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗന്ദര്യം കൂടിപ്പോയോ?ചൈനീസ് വംശജയായ കനേഡിയന്‍ സുന്ദരിയ്ക്ക് ചൈനയില്‍ വിലക്ക്

Google Oneindia Malayalam News

ഹോങ്കോങ്: മിസ് വേള്‍ഡ് കാനഡയ്ക്ക് ചൈനയില്‍ പ്രവേശിയ്ക്കാന്‍ അനുമതി നിഷേധിച്ചു. മിസ് വേള്‍ഡ് കാനഡയായ ചൈനീസ് വംശജ അനസ്താഷ്യ ലിന്‍ (25) ആണ് ചൈനയിലേയ്ക്ക് പ്രവേശിയ്ക്കാന്‍ അനുമതി നിഷേധിച്ചത്. മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ലിന്‍ ചൈനയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചത്. പക്ഷേ മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ ലിന്‍ ചൈനയ്‌ക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളും പ്രവര്‍ത്തനങ്ങളുമാണ് അനുമതി നിഷേധിയ്ക്കാന്‍ കാരണം.

ഹോങ്കോങില്‍ നിന്നും ചൈനയിലേയ്ക്കുള്ള വിമാനത്തില്‍ കയറിയെങ്കിലും അധികൃതര്‍ അനുമതി നിഷേധിയ്ക്കുകയായിരുന്നു. ഡിംസബര്‍ 19നാണ് ലോകസുന്ദരിയെ കണ്ടെത്താനുള്ള മത്സരം നടക്കുന്നത്.

Anastasia

ചൈനയില്‍ നിരോധിയ്ക്കപ്പെട്ട ഫാലൂന്‍ ഗോങ് വിശ്വാസികള്‍ക്ക് വേണ്ടിയും ലിന്‍ ശബ്ദമുയര്‍ത്തിയിരുന്നു. ലിന്‍ ഫാലുന്‍ ഗോങ് വിശ്വാസിയാണ്. ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പലപ്പോഴും ലോകശ്രദ്ധയില്‍ എത്തിയ്ക്കുന്നതിന് ലിന്‍ ശ്രമിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നടികൂടിയായ ലിന്‍ പലപ്പോഴും തന്റെ ചിത്രങ്ങളിലും ചൈനയിലെ അവകാശ ലംഘനങ്ങളെ തുറന്ന് കാട്ടിയിട്ടുണ്ട്.

താന്‍ ആരോയും പ്രകോപിപ്പിയ്ക്കുന്നതിന് വേണ്ടിയല്ല എത്തിയതെന്നും മത്സരത്തില്‍ പങ്കെടുക്കണമെന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ലിന്‍ പറയുന്നുയ മത്സരത്തിലേയ്ക്ക് ചൈന ഔദ്യോഗികമായി ലിന്നിനെ ക്ഷണിച്ചിരുന്നില്ല. സ്വന്തം നിലയിലാണ് താന്‍ എത്തിയതെന്നും ലിന്‍ പറഞ്ഞു.

English summary
Canada's Beauty Queen stopped from attending China contest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X