കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ തന്നെ... ലിബറല്‍ പാര്‍ട്ടിക്ക് വിജയം, സര്‍ക്കാരിന് ഭൂരിപക്ഷമില്ല!!

Google Oneindia Malayalam News

ടൊറന്റോ: കാനഡയില്‍ വീണ്ടും ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലേക്ക്. അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്ക് 157 സീറ്റ് ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളില്‍ നിന്ന് 13 സീറ്റുകള്‍ കുറവാണ് ലിബറല്‍ പാര്‍ട്ടിക്കുള്ളത്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകള്‍ക്ക് 121 സീറ്റ് ലഭിക്കും. നേരത്തെ 95 സീറ്റാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇതില്‍ നിന്ന് കുതിപ്പുണ്ടാക്കിയിരിക്കുകയാണ് കണ്‍സര്‍വേറ്റീവുകള്‍.

1

അതേസമയം രണ്ടാം തവണ അധികാരത്തില്‍ വലിയ പ്രതിസന്ധികള്‍ ട്രൂഡോയ്ക്ക് നേരിടേണ്ടി വരും. നിര്‍ണായക ബില്ലുകള്‍ ഭൂരിപക്ഷം നഷ്ടമായത് കൊണ്ട് പാസാക്കാന്‍ ട്രൂഡോ ബുദ്ധിമുട്ടും. പ്രതിപക്ഷം ഇത്തവണ കൂടുതല്‍ പോപ്പുലര്‍ വോട്ടുകള്‍ നേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് സീറ്റുകളായി മാറിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്.

എന്‍ഡിപിയും പാര്‍ട്ടി നേതാവുമായ ജഗമീത് സിംഗ് തിരഞ്ഞെടുപ്പില്‍ കിംഗ് മേക്കറാവുമെന്നായിരുന്നു പ്രവചനം. ഇടത് ചായ്‌വുള്ള പാര്‍ട്ടിയാണ് എന്‍ഡിപി. ഇവര്‍ക്ക് 24 സീറ്റ് മാത്രമേ ലഭിക്കൂ. 338 അംഗ പാര്‍ലമെന്റാണ് കാനഡയിലേത്. ക്യൂബിക്ക് പ്രവിശ്യയില്‍ സെപറേറ്റിസ്റ്റ് പാര്‍ട്ടിയായ ബ്‌ളോക്ക് ക്യൂബിക്കോയിസ് ആ മേഖലയില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 32 സീറ്റ് ഇവര്‍ക്ക് ലഭിക്കും. 2015ല്‍ 10 സീറ്റാണ് ഇവര്‍ക്ക് ലഭിച്ചത്.

ട്രൂഡോയെ സംബന്ധിച്ച് ജനവിധി അല്‍പ്പം ആശ്വാസം നല്‍കുന്നതാണ്. ആദ്യ സര്‍ക്കാരിനെ കുറിച്ച് നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ രണ്ടാമതും അധികാരത്തില്‍ വരുമെന്ന് കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. വോട്ടര്‍മാര്‍ വിഭജന രാഷ്ട്രീയത്തെയും നെഗറ്റീവ് ചിന്താഗതിയെയും തള്ളിക്കളഞ്ഞെന്ന് ട്രൂഡോ ഫലത്തിന് ശേഷം പറഞ്ഞു. വികസനവും പുരോഗമനപരവുമായ നയത്തെ ജനങ്ങള്‍ സ്വാഗതം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള കടുത്ത നയങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും ട്രൂഡോ പറഞ്ഞു.

 അഭിജിത്തിന്റെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു... പുകഴ്ത്തി പ്രധാനമന്ത്രി, വിവാദത്തിന് അവസാനം അഭിജിത്തിന്റെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു... പുകഴ്ത്തി പ്രധാനമന്ത്രി, വിവാദത്തിന് അവസാനം

English summary
canada election justin trudeaus liberals win by narrow marjin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X