Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരിട്ട് ഇന്ത്യയിൽ നിന്നുള്ള വിമാന വിലക്ക് നീട്ടി കാനഡ: മറ്റ് രാജ്യങ്ങൾ വഴി യാത്രാനുമതി, പുതിയ ചട്ടങ്ങൾ

ഒട്ടാവ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി കാനഡ. ജൂലൈ 21 വരെയാണ് നിയന്ത്രണം. അതേ സമയം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് മറ്റ് രാജ്യങ്ങൾ വഴി കണക്ഷൻ വിമാനങ്ങളിൽ കാനഡയിലേക്ക് എത്തുന്നതിന് തടസ്സമില്ല. രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ കാനഡയിലേക്ക് എത്തുന്നതിന് മുമ്പുള്ള മുന്നാമത്തെ രാജ്യത്ത് നിന്നെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. കാനഡ സർക്കാർ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്.

അതേ സമയം ഇന്ത്യയിൽ നിന്നുള്ള കൊവിഡ് മോളിക്യുലാർ പരിശോധനാ റിപ്പോർട്ടുകൾ സ്വീകരിക്കില്ലെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. കാനഡയിൽ എത്തുന്നതിന് മുമ്പ് അവസാനമായി യാത്ര പുറപ്പെടുന്ന സ്ഥലത്ത് നിന്നുള്ള കൊവിഡ് പരിശോധനാ ഫലമാണ് ഓരോ യാത്രക്കാരനും സമർപ്പിക്കേണ്ടത്. കൂടാടെ 2021 ജൂലൈ 21 വരെ കാനഡ സർക്കാർ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് വരുന്നവർ മറ്റ് രാജ്യങ്ങൾ വഴി വരണമെന്നാണ് നിർദേശം. മുൻകൂട്ടി നടത്തിയ കൊവിഡ് പരിശോധനാ ഫലവും യാത്ര തുടരുന്നതിന് അനിവാര്യമാണ്.

flights-15899

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

കൊവിഡ് പോസിറ്റീവ് ആയവരും കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്നതുമായ ആളുകൾ 14നും 90 നും ഇടയിൽ നടത്തിയ കൊവിഡ് പരിശോധനാ ഫലങ്ങളാണ് സമർപ്പിക്കേണ്ടത്. ഇത്തരക്കാർക്ക് മറ്റൊരു രാജ്യത്ത് 14 ദിവസം കഴിഞ്ഞ ശേഷം മാത്രമാണ് കാനഡയിലേക്ക് പോകാൻ സാധിക്കൂ. അതേ സമയം ഇന്ത്യയിലുള്ള കാനഡ പൌരന്മാർ ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗങ്ങളിലേക്ക് പോകരുതെന്നും അനാവശ്യ യാത്രകളൊഴിവാക്കണമെന്നും നിർദേശമുണ്ട്. ജമ്മു കശ്മീരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണിത്.

കൊവിഡ് കേസുകൾ വർധിച്ചതോടെ ഏപ്രിൽ 22നാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് കാനഡ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ മാസം ആദ്യം ദില്ലിയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്കുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ കാനഡയെ സമീപിച്ചിരുന്നു.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+